Connect with us
48 birthday
top banner (1)

Featured

ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക്‌ ഡൗണാകും: കെ സുധാകരൻ എം പി

Avatar

Published

on

കൊച്ചി: ഒന്നായി നിൽക്കുന്ന കോൺഗ്രസിന് മുൻപിൽ മോദി – പിണറായി ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക്‌ ഡൗണാകുമെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എം പി പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാരെ മത്സരിച്ചു കൊള്ളയടിക്കുമ്പോൾ കേവലമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഭിന്നിച്ചു നിൽക്കാതെ ഒന്നായി നിന്ന് ചെറുത്തുതോൽപ്പിക്കണം. കോൺഗ്രസ്‌ പ്രവർത്തകർ ഒന്നായി നിന്നാൽ ഈ ജനദ്രോഹികളെ അധികാരത്തിൽ നിന്നും തൂത്തെറിയാൻ നിഷ്പ്രയാസമാണ്. ഭരണകർത്താക്കളോട് വെറുപ്പ് തോന്നുന്ന രീതിയിൽ നമ്മുടെ ജനാധിപത്യത്തെ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മോദിക്കും പിണറായിക്കും ഒഴിവാകാൻ കഴിയില്ല. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു ഈ ജനദ്രോഹികൾക്കെതിരായ വിധിയെഴുത്താക്കി മാറ്റാൻ ഓരോ കോൺഗ്രസ്‌ പ്രവർത്തകനും കഠിനമായി അദ്ധ്വാനിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. പൊതുജനങ്ങളെ സമാനതകളില്ലാത്ത വിധം കൊള്ളയടിക്കുന്ന മോദി പിണറായി ഇരട്ട എഞ്ചിൻ സർക്കാരുകൾക്കെതിരെയുള്ള മഹായുദ്ധമാണ് വരുന്ന തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതിനുള്ള സേനാവിന്യാസമായിരിക്കണം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം. വോട്ടർപട്ടിക ആയുധമാക്കി പോരാട്ടത്തിനിറങ്ങാൻ തക്ക ആളൊരുക്കം ഓരോ കോൺഗ്രസ്‌ പ്രവർത്തകരും നടത്തണം. ഈ ജനദ്രോഹ സർക്കാരുകൾക്കെതിരെ സമരം ചെയ്‌താൽ മാത്രം പോരാ അവരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിലൂടെയാണ് യഥാർത്ഥ ജനപക്ഷ രാഷ്ട്രീയ പ്രവർത്തനം സാധ്യമാകുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷൻ കൂടി പൂർത്തിയായതോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പ്രവർത്തക കൺവെൻഷനുകളും സമാപിച്ചു.

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured