‘പ്രിയപ്പെട്ട പിടിക്ക് വിട…’; അവിശ്വസനീയമായ വേര്‍പാടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

ഒരു നിമിഷം തരിച്ചിരുന്നുപോയി, വിശ്വസിക്കാൻ കഴിയുന്നില്ല. കോൺഗ്രസ്സിന്റെ പുരോഗമന മുഖം പി ടി തോമസ് കൂടെയില്ലെന്ന് ചിന്തിക്കാനാവുന്നില്ല.കെ എസ് യു സംസ്ഥാന പ്രസിഡന്റായി കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന് സ്വന്തം വ്യക്തിത്വം കൊണ്ട് വളർന്നു പന്തലിച്ച നിലപാടിന്റെ ആൾ രൂപം, അപ്രിയ സത്യങ്ങൾ പോലും സധൈര്യം ലോകത്തോടു വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച നേരിന്റെ പോരാളി,എഴുപതിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അണികളിൽ ആവേശം പടർത്തിയ പ്രിയപ്പെട്ടവൻ.
വിശേഷണങ്ങൾ പോരാതെ വരും പ്രിയ പിടിയ്ക്ക് . പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്നേഹിച്ച പി ടി യ്ക്ക് പകരക്കാരനില്ല.
കെ പി സി സി പ്രസിഡൻ്റായി ചുമതലയേറ്റപ്പോൾ തോളോടുതോൾ ചേർന്ന് നയിക്കാൻ കലവറയില്ലാത്ത പിന്തുണ നൽകിയ
ഞങ്ങളുടെ പ്രിയപ്പെട്ട പിടിയ്ക്ക് വിട.

Related posts

Leave a Comment