സിപിഎമ്മിന്റേത് അവസരവാദ രാഷ്ട്രീയം ; വർഗീയ ഫാസിസത്തെ എതിർക്കുകയും മറുഭാഗത്ത് അവർക്കൊപ്പം സഞ്ചരിക്കുകയുമാണ് സിപിഎം : കെ സുധാകരൻ

കൊല്ലം : സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ലജ്ജയില്ലാത്ത തരംതാണ നടപടിയാണ് കോട്ടയം നഗരസഭയില്‍ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അധികാരത്തിന്റെ അപ്പക്കഷണത്തിനായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു ഉദാഹരണമാണ് കോട്ടയം നഗരസഭയിലെ ബിജെപി സിപിഎം സഖ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വര്‍ഗീയ ഫാസിസം എന്ന് സിപിഎം ഒരു ഭാഗത്തു പറയുകയും മറുഭാഗത്ത് അവര്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കോട്ടയം നഗരസഭയില്‍ കണ്ടത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ സിപിഎമ്മും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നതായദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് കോണ്‍ഗ്രസ് നേതൃയോഗത്തിനെത്തിയ പ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.

Related posts

Leave a Comment