Connect with us
48 birthday
top banner (1)

Kannur

“മനസാ വാചാ അറിയാത്ത കാര്യം, ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കും”;
കെ സുധാകരന്‍ എംപി

Avatar

Published

on

കണ്ണൂർ: തന്നെ കേസിൽ പ്രതിയാക്കുന്നതിന് പിന്നിൽ സിപിഎം ആണെന്ന് തെളിഞ്ഞതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെ പുച്ഛിച്ചു തള്ളുന്നതായും മനസാ വാചാ അറിയാത്ത കാര്യമാണ് ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

മോൺസൺ മാവുങ്കലിനെതിരായ കേസിൽ സംഭവം നടക്കുമ്പോൾ കെ സുധാകരൻ എംപി സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി മൊഴി നൽകിയിട്ടുണ്ടെന്നും ഇത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും. തന്റെ പേര് ആരും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരിക്ക് തന്നെ അറിയുക പോലും ചെയ്യില്ല, എംവി ഗോവിന്ദന്റെ ആരോപണത്തെ പുച്ഛിച്ചു തള്ളുന്നതായും കെ സുധാകരൻ എംപി പറഞ്ഞു.

Advertisement
inner ad

ഇര നൽകാത്ത മൊഴി എങ്ങനെ എംവി ഗോവിന്ദന് കിട്ടിയെന്ന് കെ സുധാകരൻ എംപി ചോദിച്ചു. 164 പ്രകാരം രഹസ്യ മൊഴിയാണ് അതിജീവിത കോടതിയിൽ നൽകിയിരിക്കുന്നത് ഇതെങ്ങനെയാണ് ലഭിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തനിക്കെതിരായ കേസിനു പിന്നിൽ സിപിഎം ആണെന്ന് കൂടുതൽ വ്യക്തത വരുന്നതായും കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്ന ചരിത്രമൊന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മോൺസൺ മാവുങ്കലിനെലായ എതിരായ പോക്സോ കേസിന് ആധാരമായ സംഭവം നടന്നത് 2019 ജൂലൈ 26നാണ്. എന്നാൽ കെ സുധാകരൻ എംപി ചികിത്സക്കായി മോൻസന്റെ വീട്ടിലെത്തിയത് 2018 നവംബറിലും. ഫോക്സോ കേസിലെ രേഖകളിലും അദ്ദേഹത്തെ കുറിച്ച് യാതൊരു ആരോപണവുമില്ല. ഇതുതന്നെ എം വി ഗോവിന്ദന്റെ ആരോപണത്തിൽ കഴമ്പില്ല എന്ന് വ്യക്തമാവുന്നതാണ്. ഇതിനിടെ എംവി ഗോവിന്ദന്റെ ആരോപണത്തെ തള്ളി ക്രൈം ബ്രാഞ്ചും മോൻസന്റെ അഭിഭാഷകനും രംഗത്തെത്തിയിരുന്നു.

Advertisement
inner ad

Death

കണ്ണൂര്‍ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published

on

കണ്ണൂര്‍: ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്റെ മകള്‍ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ അയച്ചിരുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

Advertisement
inner ad
Continue Reading

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി; ‘അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം’ എന്ന് പരാമർശം

Published

on

കണ്ണൂർ: പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Continue Reading

Featured