Featured
ആരോപണ വിധേയരെ സിനിമ കോണ്‍ക്ലേവില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കെ. സച്ചിദാനന്ദന്‍

തിരുവനന്തപുരം: ആരോപണ വിധേയരെ സിനിമ കോണ്‍ക്ലേവില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍. അവര്‍ പങ്കെടുക്കുന്നത് കോണ്‍ക്ലേവിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു. പരാതിയുണ്ടെങ്കില്‍ എത്ര ഉന്നതനായാലും കേസെടുക്കണം. സിനിമ സംഘടനകളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഹേമ കമ്മിറ്റി റിപേപാര്‍ട്ട് മുഴുവനായി വായിച്ചിരുന്നു. അതില്‍ ആരുടെയും പേര് പറയുന്നില്ല. ഇപ്പോള്‍ ചിലരുടെ പേരുകള്‍ വെളിപ്പെടുത്തുന്നുണ്ട്. കമ്മിറ്റികള്‍ പലതും ഇ?തുപോലെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇത് അങ്ങനെ ആകരുത്. പരാതിക്കാര്‍ക്ക് പരാതി നല്‍കാനും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിയമസാധുതയുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം -സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ കോണ്‍ക്ലേവ് നവംബര്‍ നാലാം വാരം കൊച്ചിയില്‍ നടന്നേക്കുമെന്നാണ് സൂചന. വിവിധ മേഖലകളില്‍ നിന്നുള്ള 350 ക്ഷണിതാക്കള്‍ പങ്കെടുക്കും. സിനിമാ നയം രൂപീകരിക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. കെ.എസ്.എഫ്.ഡി.സിക്കാണ് ഏകോപന ചുമതല. കോണ്‍ക്ലേവിന് മുന്‍പ് സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Bengaluru
കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Featured
ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു
തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും
Featured
ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ്പങ്കാളി അറസ്റ്റിൽ

ഇടുക്കി : ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്. നാല് പ്രതികളാണ് കേസിലുള്ളത്.
ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ര ശനങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
കാപ്പ ചുമത്തി നാടുകടത്തിയ ആഷിക് എറണാകുളത്തും റിമാൻഡിലായി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
വ്യാഴാഴ്‌ചയാണ് ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ബിജു ജോസഫിൻ്റെ മൃതദേഹം പിന്നീട് കലയന്താനിയിലെ ഗോഡൌണിലെ മാൻഫോളിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login