കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുൻ ഗതാഗത വകുപ്പ് മന്ത്രി കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്നലെ രാത്രി വൈകിയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. നെടുമങ്ങാട് പഴവീട്ടിലെ കിടപ്പുമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ കാലത്ത് ഗതാഗത മന്ത്രിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍. ഗിരിജയാണു ഭാര്യ. മക്കള്‍ഃ അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍ഃ വിശാഖ്, ശ്യാം നാരായണന്‍.

മുൻമന്ത്രി കെ.ശങ്കരനാരായണപിള്ളയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി
ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും, ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കുകയും ചെയ്ത നേതാവായിരുന്നു ശങ്കരനാരായണപിള്ള എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

എല്ലാക്കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്തിയിരുന്ന അദ്ദേഹം എല്ലായ്പോഴും സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment