Kozhikode
കെ.എസ്. ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം: സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം നടത്താന്‍ ടി.ഡി.എഫ്
കോഴിക്കോട് :കെ.എസ്. ആര്‍.ടി.സി ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളം നല്‍കാത്തത് ഉള്‍പ്പെടെ തൊഴിലാളി ദ്രോഹ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം നടത്താന്‍ ടി.ഡി.എഫ്. ജൂലൈ അഞ്ചിന് ശമ്പളം നല്‍കിയില്ലെങ്കില്‍ എല്ലാ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനവും, ആറ്, എട്ട്, ഒമ്പത് തീയതികളില്‍ യൂനിറ്റുകളില്‍ സമര പരിപാടികളും, 10 ന് നിയമസഭാ മാര്‍ച്ചും നടത്താന്‍ തീരുമാനിച്ചു.
ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്)സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവിയുടെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച തമ്പാനൂര്‍ വരദരാജന്‍ നായര്‍ സ്മാരക മന്ദിരത്തില്‍ വച്ച് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഡി.എ കുടിശ്ശിക അനുവദിക്കുക, 16 ഡ്യൂട്ടി നിബന്ധന അവസാനിപ്പിക്കുക, എന്‍.ഡി.ആര്‍, എന്‍.പി.പി.എസ്, എല്‍ ഐ സി എന്നിവ കൃത്യമായി അടയ്ക്കുക, തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ഈ ആവശ്യങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങണമെന്നും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്.ശിവകുമാര്‍ മുന്‍ എം.എല്‍.എ, വര്‍ക്കിങ് പ്രസിഡന്റ് എം. വിന്‍സന്റ് എം.എല്‍.എ, ആര്‍. അയ്യപ്പന്‍, ഡി. അജയകുമാര്‍, ടി. സോണി, വി.ജി. ജയകുമാരി, സി.മുരുകന്‍, എം.ഐ. അലിയാര്‍ തുടങ്ങിയ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.
Featured
കോഴിക്കോട് മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഇനി മുതൽ 10 രൂപ
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് പത്ത് രൂപ. ജില്ലാ കളക്ടർ സ്നേഹീൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗമാണ് മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ആക്കാനുള്ള തീരുമാനം എടുത്തത്. പണം നൽകാതെ സൗജന്യമായാണ് ഒ പി ടിക്കറ്റ് നൽകിയിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവർത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം. അതേസമയം ഒപി ടിക്കറ്റിന് പണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഡിസംബര്‍ ഒന്ന് മുതല്‍ ഒപി ടിക്കറ്റിന് 10രൂപ ഫീസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ ഒന്ന് മുതല്‍ 10 രൂപ ഫീസ് ഈടാക്കും. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്‍റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്‍റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും ചെലവ് വലിയ തോതില്‍ കൂടിയ സാഹചര്യത്തില്‍ അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം. ഈ തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവര്‍ക്കാണ് കിട്ടുകയെന്ന് ജില്ലാ കലക്ടര്‍ വിശദീകരിച്ചു.
Kerala
മേപ്പയൂരില്‍ കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍
കോഴിക്കോട്: മേപ്പയൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കൊയിലാണ്ടി മുത്താമ്ബി പുഴയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെയാണ് യുവതിയെ കാണാതാവുന്നത്. ബന്ധുക്കള്‍ മേപ്പയൂർ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു. യുവതി പുഴയില്‍ ചാടിയെന്ന് സൂചനയെ തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. അടുത്തിടെയാണ് സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കുറച്ചുദിവസങ്ങളിലായി യുവതി മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു
-
Kerala2 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login