Connect with us
,KIJU

Cinema

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 60 വയസ്, നിറഞ്ഞു തുളുമ്പി ‘ചിത്ര’ ​ഗീതം

Avatar

Published

on

കൊല്ലം: മലയാളത്തിന്റെ മഞ്ഞൾ പ്രസാദം കെ.എസ്. ചിത്രയ്ക്ക് ഇന്ന് ഷഷ്ഠിപൂർത്തി. മലയാളികൾക്കു മാത്രമല്ല, തെന്നിന്ത്യ സം​ഗീത ലോകത്തെല്ലാം നിറമഴത്തുള്ളിയായി പെയ്തിറങ്ങിയ ചിത്രയ്ക്ക് ലോകത്തു നിന്നെമ്പാടും ആശംസാ പ്രവാഹം.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ആറ് തവണ നേടി. വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് . 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.
1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി ഡോ. കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.

Advertisement
inner ad

സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രക്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു.

തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും “സംഗീത സരസ്വതി”, ” ചിന്നക്കുയിൽ” , “കന്നഡ കോകില”,”പിയ ബസന്തി “, ” ഇന്ത്യയുടെ കൊച്ചു വാനമ്പാടി”, “കേരളത്തിന്റെ വാനമ്പാടി” എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .

Advertisement
inner ad

6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

തീയേറ്ററുകളിൽ ഇടി മുഴക്കം തീർക്കാൻ “ സലാർ “ ക്രിസ്മസ് റിലീസിന്

Published

on

കെജിഎഫ്, കെജിഎഫ്-2 എന്നീ രണ്ട് പാൻ ഇന്ത്യൻ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന സലാറിൽ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. “സലാർ“ന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി മുന്നേറുന്നു. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ചെറുതല്ല. കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും, മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ചിത്രം ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.

Advertisement
inner ad
Continue Reading

Cinema

കണ്ണഞ്ചിപ്പിക്കും തീപ്പൊരി ട്രെയിലറുമായി “സലാർ”

Published

on

ഈ വർഷം ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബർ 1, രാത്രി 7.19ന് ഹോംബാലെ ഫിലിംസ് പുറത്ത് വിട്ടു. കെജിഎഫ് -ന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്-പൃഥ്വിരാജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. കെജിഎഫ് ആയി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സലാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി പുതിയൊരു ലോകം തന്നെയാണ് പ്രശാന്ത് നീല്‍ സൃഷ്ടിച്ചിരിക്കുന്നത്. ട്രെയിലർ പുറത്തു വന്ന് നിമിഷങ്ങൾക്കകം തന്നെ റെക്കോർഡ് വേഗത്തിലാണ് യൂട്യൂബിൽ കാഴ്ചക്കാർ കൂടുന്നത്. 5 ഭാഷകളിലായി എത്തിയ ട്രെയിലർ ഇതിനോടകം തന്നെ 25+ മില്യൺ ട്രെൻഡ് ആയി കഴിഞ്ഞിരിക്കുന്നു. ഡിസംബർ 15 മുതലാണ് ബുക്കിങ്സ് ഓപ്പൺ ആകുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് വര്‍ദ്ധരാജ മന്നാർ ആയി എത്തുമ്പോൾ ഉറ്റ സുഹൃത്ത് ദേവ എന്ന വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. കൂടാതെ ശ്രുതി ഹസ്സാൻ, ജഗപതി ബാബു, രാമചന്ദ്ര രാജു, ബോബി സിംഹ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisement
inner ad

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഇവർ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്.

ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇവരുടെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ പോകുന്ന ഒരു മെഗാ ആക്ഷൻ പാക്കഡ്‌ ചിത്രം തന്നെയായിരിക്കും ഹോംബാലെ ഫിലിംസിന്റെ സലാർ പ്രൊജക്റ്റ്‌. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ – മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത്.

Advertisement
inner ad
Continue Reading

Cinema

മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

Published

on

തിരുവനന്തപുരം: മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Continue Reading

Featured