പി ജി ഡോക്ടർമാരുടെ സമരപന്തൽ എം കെ രാഘവൻ എം പി സന്ദർശിച്ചു

കോഴിക്കോട്: കോവിഡ് ഒഴികെയുള്ള എല്ലാ ചികിൽസാ വിഭാഗങ്ങളും ബഹിഷ്കരിച്ചുകൊണ്ട് വിവിധ ആവശ്യങ്ങൾ ഉയർത്തി പ്രക്ഷോഭം നടത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ പി ജി ഡോക്ടർമാരുടെ സമര പന്തൽ എം കെ രാഘവൻ എംപി സന്ദർശിച്ചു. ഞായാറാഴ്ച ഉച്ചയോടെയാണ് എംപി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനോടൊപ്പം സമരക്കാരെ സന്ദർശിച്ചത്. .

ഡോക്ടർമാരുന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് എം പി ചൂണ്ടിക്കാട്ടി. ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട നീറ്റ് പിജി കൗൺസിലിങ് ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അടിയന്തര പരിഹാരത്തിന് ആവശ്യപ്പെടുമെന്നും എംപി വ്യക്തമാക്കി.

സമരം നീണ്ട് പോകുന്നത് ആരോഗ്യമേഖലയെ തന്നെ സ്തംഭിപ്പിക്കും. മെഡിക്കൽ കോളേജുകളിലെ പ്രവർത്തനങ്ങളെ സമരം ഇതിനോടകം കാര്യമായി ബാധിക്കുകയും ശസ്ത്രക്രിയയ്ക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരികയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ, വരും ദിനങ്ങളിൽ കാര്യങ്ങൽ കൂടുതൽ രൂക്ഷമാവാനിടയുണ്ട്. ഈ സാഹചര്യത്തിൽ ദുരിതത്തിലാവുന്നത് സാധാരണക്കാരയ രോഗികളാണ്. വൻ തുക മുടക്കി സ്വകാര്യ ആശുപത്രികളിൽ ചികിസ തേടാനോ അടിയന്തിര ശസ്ത്രക്രിയകൾക്കോ കഴിയാത്തതിനാൽ തന്നെ രോഗികൾ നിസ്സഹായവസ്ഥിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് മുൻ നിർത്തി സമരക്കാരുടെ ന്യായമായ ആവശ്യങ്ങളായ നോൺ അക്കാദമിക് ജൂനിയർ റെസിഡൻറ് ഡോക്ടർമാരുടെ നിയമന ഉത്തരവിൽ വ്യക്തത വരുത്തുക, ഈ വർഷം നിർത്തലാക്കിയ സ്റ്റൈപെൻറിലെ നാലുശതമാനം വാർഷിക വർധനവ് പുന:സ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യ വകുപ്പ് മന്ത്രി സമരക്കാരുമായ് ചർച്ചക്ക് തയ്യാറാവണമെന്നും എം പി ആവശ്യപ്പെട്ടു.

സമരക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച കാര്യങ്ങൾ എം കെ രാഘവൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായ് പങ്കുവെച്ചു. സമരക്കാരുടെ പ്രതിനിധികൾക്ക് പ്രതിപക്ഷ നേതാവുമായ് സംസാരിക്കുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്തു. വിഷയത്തിൽ സമരക്കാർക്ക് പ്രതിപക്ഷ നേതാവ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചർച്ചക്ക് മുൻകൈ എടുക്കുമെന്നും അറിയിച്ചു.

Related posts

Leave a Comment