കെ റെയിൽ ; യു ഡി എഫ് സംസ്ഥാന ത്തൊട്ടാകെ പ്രതിഷേധം ആരംഭിച്ചു

തിരുവനന്തപുരം: കെ-റെയിൽപദ്ധതി (സിൽവർലൈൻ) ക്കെതിരേ കേരളത്തിലെമ്പാടും പ്രതിഷേധം ആഞ്ഞടിക്കുന്നു. കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന പ​ദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് ജില്ലകളിൽ യുഡിഎഫ് പ്രവർത്തകർ ഇന്നു കലക്റ്ററേറ്റുകൾ വളയൽ സമരം തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നിലും മാർച്ചും ധർണയും ആരംഭിച്ചു. സംസ്ഥാനമാകെ പ്രതിഷേധ കൊടുങ്കാറ്റ് വീശുകയാണ്. ലോക്സഭയിലും രാജ്യസഭയിലും യുഡിഎഫ് എംപിമാർ ശക്തിയുക്തം ആവശ്യപ്പെട്ടതിനു പിന്നാലെ പദ്ധതിക്കെതിരേ എൽഡിഎഫിലെ സിപിഐ രാജ്യസഭാം​ഗം ബിനോയി വിശ്വവും രം​ഗത്തു വന്നു. കേരളത്തിലെ വിവിധ വ്യാപാര വാണിജ്യസംഘടനകളും തുറന്ന സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment