കെ റെയില്‍ ; മൂന്ന് കുടുംബങ്ങള്‍ ആത്മഹത്യയ്‌ക്കൊരുങ്ങി ; പോലീസ് കല്ലിടീല്‍ നിര്‍ത്തിവയ്പ്പിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റുവരിച്ചു

കൊല്ലം : കെ റിയിലിന് വേണ്ടിയുള്ള കല്ലിടീലില്‍ പ്രതിഷേധിച്ച് ഉദ്യോഗഥരുടെ മുന്നില്‍ മൂന്ന് കുടുംബങ്ങള്‍ ആത്മഹത്യക്കൊരുങ്ങിയത് കൊല്ലം കൊട്ടിയത്ത് സ്‌ഫോടനാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു.കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ച കൊട്ടിയം തഴുത്തല വിളയില്‍ കാരഴികം വീട്ടില്‍ ഗോപകുമാറും ഭാര്യയും മകളുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്ററുമായി നിന്ന് ആത്മാഹൂതി പ്രഖ്യാപിച്ചത്.
തഴുത്തല രേവതിയില്‍ അജയകുമാര്‍ കന്നാസില്‍ മണ്ണെണ്ണയുമായി നിന്ന് തീ കൊളുത്താന്‍ തയ്യാറായതും പരിഭ്രാന്തിപരത്തി.
മുരുക്കുംകാവില്‍ ഗോപകുമാറിന്റെ ഭാര്യ സിന്ധു തന്റെ അടുക്കള കുത്തിപ്പൊളിച്ചു കല്ലിടുന്നത് കണ്ട് തളര്‍ന്നുവീഴുകയും പിന്നീട് ആത്മഹത്യ പ്രഖ്യാപിച്ച് കിടപ്പുമുറിയില്‍ കയറി കതകടയ്ക്കുകയും ചെയ്തതോടെ പോലീസ് രംഗത്ത് എത്തി. കതക് തല്ലിപ്പൊളിച്ചാണ് അവരെ രക്ഷപ്പെടുത്തിയത്.
ചാത്തന്നൂര്‍ പഞ്ചായത്തിലെ കോതേരി, കുളമട ഭാഗങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലീടില്‍ തടഞ്ഞു. ഇവരെ പോലീസ് അറസ്റ്റുചെയ്തു.
ഏത് സ്ഥലം എടുക്കുമെന്നോ, എന്തുവില നല്‍കുമെന്നോ അറിയിക്കാതെ നെഞ്ചില്‍ കഠാര ഇറക്കുംപോലെ വീടുകുത്തിപ്പൊളിച്ച് കല്ലീടുന്ന പദ്ധതിയെ യുഡിഎഫ് എതിര്‍ക്കുകയും, കല്ലുകള്‍ പിഴുതെറിയുകയും ചെയ്യുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ നെടുങ്ങോലം രഘു പറഞ്ഞു.യുഡിഎഫിന്റെ അമ്പത്തിയഞ്ച് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി അദ്ദേഹം അറിയിച്ചു.

Related posts

Leave a Comment