Connect with us
48 birthday
top banner (1)

Kerala

കെ റെയിൽ: സർക്കാർ ഖജനാവിൽ നിന്ന് പോയത് 65.65 കോടി; മഞ്ഞക്കുറ്റി ഇടാൻ മാത്രം ചെലവഴിച്ചത് ഒന്നരക്കോടി

Avatar

Published

on

തിരുവനന്തപുരം: അപ്രായോഗികമെന്ന് വിദഗ്ധർ തുടക്കത്തിൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടും കമ്മീഷനടി ലക്ഷ്യമിട്ട് സർക്കാർ മുന്നോട്ടുപോയ കെ റെയിൽ പദ്ധതിക്ക് വേണ്ടി ഖജനാവിൽ നിന്ന് ചെലവഴിക്കപ്പെട്ടത് 65.65 കോടി രൂപ. ഭൂമി നൽകാൻ ദക്ഷിണ റെയിൽവേ വിസമ്മതം പ്രകടിപ്പിച്ചതോടെ സമീപഭാവിയിലൊന്നും നടപ്പിലാവില്ലെന്ന് ഉറപ്പായ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച തുകയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കല്‍ സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ ശമ്പളം മാത്രം 10,76,60,434 രൂപയാണ്. കൂടാതെ കൺസൾട്ടിംഗ് ഫീസിനത്തിൽ 33 കോടി, പാരിസ്ഥിതിക പഠനം, സർവെ, ഓഫീസ് നവീകരണം തുടങ്ങിയ ഇനങ്ങളിലായി 65, 72, 35, 496 രൂപ ചെലവഴിച്ചെന്നാണ് കഴിഞ്ഞ വർഷം ജനുവരിയിൽ നിയമസഭയിൽ നല്കിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയത്. 65000 കോടി രൂപയ്ക്ക് നിര്‍മ്മിക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് സില്‍വര്‍ലൈൻ. പക്ഷേ, ഇതിനാവശ്യമായ കേന്ദ്ര അനുമതിയോ പരിസ്ഥിതി പഠനമോ പ്രോജക്റ്റ് റിപ്പോര്‍ട്ടോ ഇല്ലാതെയാണ് ഈ കോടികള്‍ പാഴാക്കിയതെന്ന് കൂടിയാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വേ വികസനത്തെയും ട്രെയിനുകളുടെ വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റെയിൽവെ ബോർഡിന്, ദക്ഷിണ റെയിൽവെ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 183 ഹെക്ടർ റെയിൽവെ ഭൂമിയാണ് പാത കടന്നു പോകുന്ന പ്രദേശങ്ങൾക്കായി വേണ്ടത്. കോഴിക്കോട്ടും കണ്ണൂരും സിൽവർ ലൈൻ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം വേറെ പദ്ധതികള്‍ക്കായി മുമ്പേ നിശ്ചയിച്ചിട്ടുള്ളതാണ്. പാലക്കാട്ട് വളവുകളോട് ചേര്‍ന്നാണ് സില്‍വര്‍ലൈന്‍ വരിക എന്നെല്ലാമായിരുന്നു റിപ്പോര്‍ട്ട്. ഭാവിയില്‍ വളവുകള്‍ നിവർത്താനുള്ള റെയില്‍വേയുടെ പദ്ധതികൾക്ക് ഇത് തടസ്സമാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഇതെല്ലാം സിൽവർ ലൈൻ പദ്ധതി നടപ്പിലാകില്ലെന്ന സൂചനയാണ് നല്‍കുന്നത്.
പാവപ്പെട്ടവരുടെ കിടപ്പാടം മാത്രം ഉൾപ്പെടുന്ന ഭൂമിയിൽ പോലും മഞ്ഞക്കുറ്റി നാട്ടിയതും, ഉദ്യോഗസ്ഥ സംഘത്തെ പലയിടത്തും നാട്ടുകാർ തടഞ്ഞതുമെല്ലാം സമീപകാലത്ത് കേരളം കണ്ട വൻ ക്രമസമാധാന പ്രശ്നങ്ങളിലൊന്നായി വളരുകയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് താൽക്കാലികമായി പണി നിർത്തിവച്ചത്. മഞ്ഞക്കുറ്റി സ്ഥാപിച്ച് അടയാളമിട്ട ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ പദ്ധതി പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും കഷ്ടപ്പെടുകയാണ്. മഞ്ഞക്കുറ്റി ഇടാൻ മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്.

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured