മുല്ലപ്പെരിയാർ ആണോ കെ-റെയിൽ ആണോ ആവശ്യം…? ; എന്തേ മുഖ്യമന്ത്രിക്കിത്ര തിടുക്കം

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണോ സിൽവർ ലൈൻ വേണോ നിരവധി തവണ അതിവിഗദ്ധർ ഉൾപ്പെടെ ആവശ്യപ്പെട്ട ഡാമിൻ്റെ ബലക്ഷയം പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളാൻ കേരളം ഭരിക്കുന്ന ഇടത് സർക്കാറ് തയ്യാറല്ല. തമിഴ്നാടിൻ്റെ ആവശ്യം അംഗീകരിച്ചു കേരളത്തിലെ കൊച്ചി ഉൾപ്പെടെ ഉള്ള ആറ് ജില്ലകൾക്ക് ഭീക്ഷണി ഉണ്ടാകുന്ന മുല്ലപെരിയാർ എന്ന അഗ്നിപർവ്വതം പോലെ എത് നിമിഷവും പൊട്ടാൻ സാധ്യതയുള്ള ഒരു ബോംബ് ഞെഞ്ചിൽ കെട്ടിവച്ചുകൊണ്ട് കേരളം ഉറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. തമിഴ് നാട് മുല്ലപെരിയാർ അങ്ങനെ തന്നെ സൂക്ഷിക്കട്ടെ, കേരളത്തിൻ്റെ സ്ഥലത്ത് പുതിയ ഡാം നിർമ്മിക്കുന്നതിന് ആർക്കാണ് വിരോധം?
ആർക്കും ഉപകാരമില്ലാത്ത കെ റയിൽ പദ്ധതി സിപിഐഎമ്മിന് കമ്മീഷൻ തടയും എന്നല്ലാതെ പ്രത്യേകിച്ച് ഉപകാരം ഒന്നും ഇല്ലാത്തത് ആണ്. ജനപ്രതിനിധികൾക്ക് നിയമസഭാ സമ്മേളനം കഴിഞ്ഞ് അതാത് ദിവസം ഇതിൽ കയറി വീട്ടിൽ പോകാം , മന്ത്രിമാർക്ക് ഒരു ദിവസം പല സ്ഥലത്തെ ഉൽഘാടന ചടങ്ങുകളിൽ പങ്കെടുക്കാം ഇതൊക്കെ അല്ലാതെ എന്ത് തരം സഹായം ആണ് പൊതുജനങ്ങൾക്ക് ഈ പദ്ധതി കൊണ്ട് ഉണ്ടാകുന്നത്?
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയ വികസനം അവകാശപ്പെടുന്ന സർക്കാര് പിന്നെ എന്തിനാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അതിവേഗത്തിൽ പാത നിർമ്മിക്കുന്നത്?
വാർഷിക ചിലവ് 542 കോടി ആണ് എന്നാണ് പറയുന്നത് വരുമാനം 2276 കോടി എന്നും കൊച്ചി മെട്രോ ഇതുവരെ ലാഭകരമായി ട്ടില്ല എന്നതും ചേർത്ത് വായിക്കണം, 3376 ജീവനക്കാരെ നേരിട്ടും 1516 പേരെ അല്ലാതെയും നിയമിക്കും എന്നാണ് അവകാശവാദം ഇത്രയും കിറുകൃത്യമായി കണക്കുകൾ പറഞ്ഞ് സർക്കാരിനെ പറ്റിക്കുന്ന തലച്ചോർ ആർക്കാണ് ഉള്ളത്?
മരുമകൻ മന്ത്രിയായി യിരിക്കുമ്പോൾ നിർമ്മിച്ച പാത എന്ന് ചരിത്രം ഓർക്കാൻ പാവയ്ക്ക പോലെ ഇത്തിരി പോന്ന കേരളത്തെ ഇങ്ങനെ മുറിക്കണോ?
കുറച്ച് ഇടത് അനുഭാവികൾക്ക് ജോലി കൊടുക്കാൻ പാർട്ടി യ്ക്കും സഖാക്കൾ ക്കും മുന്നണിക്കും ഒക്കെ കിട്ടുന്ന കമ്മീഷൻ ഇതൊക്കെ ലക്ഷ്യമിട്ട് കേരളത്തെ പകുക്കുമ്പോൾ ചരിത്രം മാറും എന്നാണ് മുഖ്യമന്ത്രി കരുതുന്നത് എന്നാല് ചരിത്രം ആകാൻ പോകുന്നത് 2021 ൽ അധികാരത്തിൽ വന്ന സർക്കാര് ആയിരിക്കും എന്നതിൽ സംശയമില്ല.
ഒരു ലക്ഷം കോടി എന്നൊക്കെ വീമ്പു പറഞ്ഞ് പദ്ധതി ഉണ്ടാകുമ്പോൾ അതിൻ്റെ പകുതി ചിലവ് പോലും ഇല്ലാത്ത മുല്ലപെരിയാർ പുതിയ ഡാം എന്നതിനെ കുറിച്ച് എന്ത് കൊണ്ട് ചിന്തിക്കുന്നില്ല? കേരളം പൊതുവിൽ എതിർക്കുന്ന അതിവേഗ പാതയ്ക്ക് അപ്പുറം ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉണ്ടാക്കാൻ ശ്രമിക്കുക അല്ലേ വേണ്ടത്, മുല്ലപ്പെരിയാറിൽ കേരളത്തിൻ്റെ സ്ഥലത്ത് പുതിയ ഡാം പണിയണം തമിഴ്നാടിനോട് പോയി പണിനോക്കാൻ പറയാനുള്ള ഇരട്ട ചങ്ക് നമ്മുടെ മുഖ്യൻ എടുത്ത് പ്രയോഗിക്കണം. ജനങ്ങളുടെ ഭീതി അകറ്റി സുരക്ഷിതമായ ജീവിതം വാഗ്ദ്ധാനം ചെയ്യുന്ന സർക്കാരിന് ചരിത്രം തങ്കലിപികളിൽ ചേർത്ത് വയ്ക്കും. മരുമകൻ മന്ത്രിക്ക് ഡാമിൻ്റെ നിർമ്മാണ ചുമതല കൊടുത്താലും മതി സിൽവർ ലൈനിൽ നിന്ന് കിട്ടുന്ന കമ്മീഷൻ അൽപ്പം കുറഞ്ഞാലും ഡാം പണിയണം വാങ്ങുന്ന കാശ് ആരും അറിയില്ല അഥവാ അറിഞ്ഞാലും പൊതുജനം കണ്ണടച്ചോളും അവർക്ക് കൂടി ഉപകാര പ്രദമായ കാര്യമാണ്.

Related posts

Leave a Comment