കെ റെയിൽ നടപ്പിലാക്കുന്നത് ദരിദ്രരായ കുടുംബം ലംബോർ​ഗിനി കാർ മേടിക്കുന്നത് പോലെ ; വിഡി സതീശൻ

കൊച്ചി: ബംഗാളിൽ സിപിഎമ്മിന്റെ അധഃപതനത്തിന് കാരണം നന്ദിഗ്രാം ആണെങ്കിൽ കേരളത്തിൽ കെ റെയിൽ ആകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് കൊച്ചിയിൽ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ശാസ്ത്രീയ വശങ്ങൾ പഠനത്തിന് വിധേയമാക്കാതെയുളളതാണെന്നും കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് വേണ്ടി സംസ്ഥാനത്തെ പ്രതിപക്ഷമെന്ന നിലയിൽ ധാർമികമായ അവകാശങ്ങളുണ്ട്, ജനങ്ങൾക്ക് വേണ്ടി സംശയങ്ങൾ ചോദിക്കാനും ഉത്കണ്ഠ പ്രകടിപ്പിക്കാനും സർക്കാരിനെ തിരുത്താനുമുളള ഉത്തരവാദിത്ത്വം ഞങ്ങൾക്കുണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥ ദയനീയമാണ്. കെ റെയിൽ നടപ്പിലാക്കുന്നത് ദരിദ്രരായാ കുടുംബം ലംബോർ​ഗിനി കാർ മേടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥികമായി വലിയ പ്രത്യഘാതമായിരിക്കും പദ്ധതി നടപ്പിലായാൽ സംസ്ഥാനം അഭിമുഖീകരിക്കുക. കൃത്യമായി പഠനം നടത്താതെയുളള സർക്കാരിന്റെ എടുത്തുചാട്ടം വലിയ വിപത്തിലേക്കായിരിക്കും സംസ്ഥാനത്തെ ജനങ്ങളെ നയിക്കുക എന്നും അദ്ദേഹം കൂട്ടിചേർത്തു.പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി, എംഎൽഎമാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്റ് വിജെ പൗലോസ്, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്തുടങ്ങിയവർ സംസാരിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

Related posts

Leave a Comment