Connect with us
top banner (3)

Kerala

ആറുമാസമായി കെ റെയിൽ ജീവനക്കാർക്ക് ശമ്പളമില്ല

Avatar

Published

on

തിരുവനന്തപുരം: കെ റെയിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ആറുമാസം. റവന്യൂ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ച തഹസീൽദാരടക്കമുള്ള ജീവനക്കാരാണ് ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. മറ്റുള്ളവർക്ക് 2023 ഓഗസ്റ്റ് മുതലുളള ശമ്പളമാണ് കിട്ടാനുള്ളത്. കെ റെയിൽ സർവേയ്ക്കും സ്ഥലമെടുപ്പിനും വേണ്ടി 12 ഓഫീസുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. 12 സ്പെഷ്യൽ തഹസീൽദാർമാരടക്കം 205 ജീവനക്കാരെ നിയമിച്ചിരുന്നു. കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് കെ റെയിലിന്‍റെ നടപടികൾ നിർത്തിവെച്ചതോടെയാണ് ഇവർക്ക് സർക്കാർ ശമ്പളം നൽകാതായത്. ഗസറ്റഡ് ജീവനക്കാർ അല്ലാത്തവർക്ക് നവംബർവരെ ശമ്പളം കിട്ടിയിരുന്നു.
11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി 2021-ലാണ് ഇവരെ നിയോഗിച്ചത്. പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ഇവരെ കിഫ്ബിയുടേത് ഉൾപ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു. സിൽവർ ലൈൻ മുടങ്ങിയെങ്കിലും 2023 ഓഗസ്റ്റുവരെ കിഫ്ബിയിൽ നിന്ന് ശമ്പളം നൽകി. അതുവരെയും ധനകാര്യവകുപ്പിന്റെ പ്രവർത്തനാനുമതി ഓഫീസുകൾക്ക് ഉണ്ടായിരുന്നു.
ഏതുസ്ഥാപനങ്ങൾക്ക് വേണ്ടിയാണോ സേവനം അനുഷ്ഠിക്കുന്നത് അവരാണ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കേണ്ടത്. തുടർ അനുമതിക്കായുള്ള അതത് ഓഫീസുകളുടെ അപേക്ഷ ധനവകുപ്പ് നിരസിക്കുകയായിരുന്നു. ഇതാണ് ശമ്പളം മുടങ്ങാൻ ഒരു കാരണം. ശമ്പളം അനുവദിക്കാനുള്ള കിഫ്ബിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാത്തതും കാരണമായി. കെ റെയിൽപദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് കിഫ്ബി എന്ന പേരുതന്നെയാണ്. പദ്ധതി സർക്കാർ ഉപേക്ഷിക്കാത്തതിനാലാണ് ഈ വിലാസത്തിൽതന്നെ ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റുവരെ ട്രഷറിയിൽനിന്ന് ശമ്പളം ലഭിച്ചിരുന്നതും ഇതേ വിലാസം വെച്ചായിരുന്നു.

Kerala

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം

Published

on

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. രാത്രി 8:56 നാണ് റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളും ഇത് സ്ഥിരീകരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മമാല ദ്വീപിൽ നിന്നും 216 കി.മി അകലെ ഇന്നു രാത്രി 8:26നാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മാല ദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കെ.കരുണാകരൻ്റെ ഇളയ സഹോദരൻ ദാമോദര മാരാർ അന്തരിച്ചു

Published

on

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം.ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എഎസ്ഐ ആയിരുന്നു.ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ ദാമോദര മാരാർ. മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊന്നാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ നടക്കും.

Continue Reading

Kerala

പൊലീസ്-ഗുണ്ടാ കൂട്ട് കെട്ട് രാഷ്ട്രീയ പിന്തുണയോടെയെന്ന് കോൺഗ്രസ്

Published

on

കൊച്ചി: കേരളത്തിൽ പൊലീസ് ഏത് ഗുണ്ടയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതും ഗുണ്ടകൾക്ക് പൊലീസ് ഒത്താശ ചെയ്യുന്നതും രാഷ്ട്രീയ പിൻബലത്തോടെയാണെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. സർക്കാരിനെ നയിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷിയാണ് ഗുണ്ടകളെ വളർത്തുന്നതും സംരക്ഷിക്കുന്നതും. രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഗുണ്ടകൾക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതും ഭരണകക്ഷിയുടെ തണലിലാണ്. ഇതാണ് ഗുണ്ടകളുടെ സൽക്കാരങ്ങളിൽ പോലും പരസ്യമായി പങ്കെടുക്കാൻ പൊലീസിന് ധൈര്യം നൽകുന്നത്. ഗുണ്ടകൾക്ക് വേണ്ടി പൊലീസിനോട് ശുപാർശ ചെയ്യുന്ന ഭരണകക്ഷി നേതാക്കൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ആഭ്യന്തര വകുപ്പ് പരിപൂർണ പരാജയമാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സമരം നയിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളോടും പ്രവർത്തകരോടും ഗുണ്ടകളെ നേരിടുന്നത് പോലെ പെരുമാറുന്ന പൊലീസ് ഗുണ്ടകൾക്ക് സംരക്ഷണം കൊടുക്കുകയാണ്. രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടകളെ പേടിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. ഗുണ്ടകളെ കാണുമ്പോൾ സല്യൂട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് പൊലീസിനെ എത്തിച്ചത് സി പി എമ്മാണ്. ഗുണ്ടയുടെ സൽക്കാരത്തിൽ പങ്കെടുത്ത ഡിവൈഎസ്പിയെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ഗുണ്ടകളുടെ സേവകരായി മാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഇല്ലങ്കിൽ ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് വിടുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി.

Continue Reading

Featured