കെ – റെയിൽ; കേന്ദ്ര സർക്കാർ വിട്ടു നിൽക്കണം: കെ സുധാകരൻ എംപി

കേരള സർക്കാർ നിർദ്ദേശിച്ച സിൽവർ ലൈൻ റെയിൽ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമായതിനാൽ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ എംപി ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.

പദ്ധതിയെ കുറിച്ച് ശരിയായ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാത പഠനങ്ങളൊന്നും നടത്താതെയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. 29.45 കിലോമീറ്റർ അതിവേഗ റെയിൽ പാത നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയായ 63,941 കോടി രൂപ കേരളത്തിന് താങ്ങാൻ കഴിയുന്നല്ല. പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങൾ മൂന്നു പ്രളയങ്ങളെ അതിജീവിച്ച കേരളത്തിനു താങ്ങാനാവില്ല. തിരൂർ മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി പോകുന്ന സിൽവർ ലൈൻ പദ്ധതിയെ റെയിൽവെ തന്നെ എതിർത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾ നടന്നുവരുകയാണ്.സിൽവർ ലൈൻ പദ്ധതിക്കു പകരം ചെലവുകുറഞ്ഞതും അനായാസവുമായ പകരം പദ്ധതികൾ പരിഗണിക്കേണ്ടതാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment