കെ എസ് ആർ ടി സിയിൽ ചരിത്രത്തിലിടം പിടിച്ച് കെ ആർ രോഹിണി

തിരുവനന്തപുരം: കെ എസ് ആർ ടി സി യിലെ ഇൻസ്പെക്ടർ വിഭാ​ഗത്തിൽ ആദ്യ വനിതയായി കെ.ആർ. രോഹിണി ചരിത്രത്തിലിടം പിടിച്ചു. തൊടുപുഴ യൂണിറ്റിൽ സ്റ്റേഷൻ മാസ്റ്ററായി ജോലി നോക്കുന്ന രോഹിണിക്കു ഇൻസ്പെക്റ്ററായി പ്രമോഷൻ ലഭിച്ചു. കെഎസ്ആർടിസി പുനലൂർ യൂണിറ്റിലാണ് ആദ്യ നിയമനം.
കണ്ടക്ടർ തസ്തികയെന്ന, വനിതകൾക്ക് അത്ര എളുപ്പമല്ലാത്ത ജോലിയിൽ കാലങ്ങളോളം പ്രവർത്തിച്ച ശേഷമാണ് സ്റ്റേഷൻ മാസ്റ്ററായത്. കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ അംഗീകരിച്ചു പുറത്തിറക്കിയ കരട് സ്ഥാനക്കയറ്റലിസ്റ്റിൽ ഏറ്റവും ഒടുവിലത്തെ പേരുകാരിയാണ് രോഹിണി.

Related posts

Leave a Comment