Connect with us
48 birthday
top banner (1)

Kerala

കെ ഫോണിൽ സർക്കാരിന്റെ തീവെട്ടിക്കൊള്ള: രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

Avatar

Published

on

  • 7 വർഷത്തേക്ക് കെ ഫോൺ മെയിൻ്റനൻസ് മാത്രമായി 363 കോടി വകയിരിത്തിയതാണ് വലിയ കൊള്ള

കൊച്ചി: ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ പിണറായി സർക്കാരിനുള്ള മിടുക്കാണ് എ.ഐ ക്യാമറ തട്ടിപ്പിലും കെ ഫോണിലും തെളിഞ്ഞു കാണുന്നതെന്നു കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 7 വർഷത്തേക്ക് കെ ഫോൺ മെയിൻ്റനൻസ് മാത്രമായി 363 കോടി വകയിരിത്തിയതാണ് വലിയ കൊള്ള. അത് ഉൽപ്പനയാണ് ടെൻഡർ SRIT – ഭാരത് ഇലട്രോണിക് ഉൽപ്പട്ട കൻസോർഷ്യത്തിനു നൽകിയത്. പിന്നാലെ 2023 ഫെബ്രുവരി 20 ന് വീണ്ടും മെയിൻറനൻസിനു ടെൻഡർ വിളിച്ചു. 2023 മാർച്ച് 24ന് SRIT യുടെ ടെൻഡർ അംഗീകരിച്ച് ഉത്തരവ് ഇറക്കി. കെ ഫോണിൻ്റെ വരുമാനത്തിൻ്റെ 10 മുതൽ 12 % വരെ വീണ്ടും SRIT യ്ക്ക് ഉറപ്പ് വരുത്തന്ന തീവെട്ടി കൊള്ളയാണിതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ പിണറായി സർക്കാരിനുള്ള മിടുക്കാണ് എ.ഐ ക്യാമറ തട്ടിപ്പിലും കെ ഫോണിലും തെളിഞ്ഞു കാണുന്നതെന്നും ചെന്നിത്തല. . വല്ലഭനും പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും തട്ടിപ്പ് നടത്താനുള്ള വൈഭവമാണ് പിണറായി സർക്കാരിനെ വ്യത്യസ്ഥമാക്കുന്നത്. കോവിഡ് വന്നപ്പോൾ അത് തന്നെ തക്കമെന്ന മട്ടിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വിദേശ കമ്പനിക്ക് വിറ്റ് കാശാക്കാൻ നടത്തിയ സ്പ്രിംഗ്‌ളർ അഴിമതി പോലെ, കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് വിദേശ കമ്പനികൾക്ക് തീറെഴുതിക്കൊടുക്കാൻ നടത്തിയ ആഴക്കടൽ മത്സ്യബന്ധന തട്ടിപ്പ് പോലുള്ള ആസൂത്രിതമായ മറ്റൊരു തട്ടിപ്പാണിതും.
എ.ഐ ക്യാമറകൾ വച്ചുള്ള സേഫ് കേരളാ പദ്ധതിക്ക് രൂപം നൽകുന്നതിന് വളരെ മുൻപ് തന്നെ ഈ തട്ടിപ്പിന്റെ ഗൂഢാലോചനകളും നീക്കങ്ങളും നടന്നു എന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യം അഴിമതി നടത്താനുള്ള തന്ത്രം തയ്യാറാക്കി. അതിനുള്ള കമ്പനികളും രംഗത്തെത്തി. അത് കഴിഞ്ഞാണ് അഴിമതി നടത്താൻ പാകത്തിന് പദ്ധതി തയ്യാറാക്കുന്നത്. അടിമുടി കൃത്രിമവും ഒത്തുകളിയും നിറഞ്ഞിരിക്കുന്നത് അതിനാലാണ്.

SRIT, അക്ഷര എന്റർപ്രൈസസ്, അശോകാ ബിൽഡ്‌കോൺ എന്നീ കമ്പനികളാണല്ലോ ഇതിന്റെ ടെണ്ടറിൽ പങ്കെടുത്തത്. ഇത് കൂട്ടു കച്ചവടമായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഇ ടെണ്ടർ നടപടി നടക്കുന്നതിന് മുൻപ് തന്നെ SIRTയും അശോകയും തമ്മിൽ ഇടപാടുകൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവും ചെന്നിത്തല പുറത്തു വിട്ടു.
കെ.ഫോൺ പദ്ധതിയിൽ കരാർ നേടിയ SIRT 313 കോടി രൂപയുടെ ഉപകരാർ അശോകയ്ക്ക് 2019 ൽ തന്നെ നൽകിയിട്ടുണ്ട്. . അവർക്ക് ഇത്രയും വലിയ പണി ഏറ്റെടുക്കാനുള്ള സാങ്കേതിക പ്രാപ്തി ഉണ്ടോ എന്ന ചോദ്യം ഉയരുന്നു. അശോകയാകട്ടെ മുഖ്യമന്ത്രിയുടെ ബന്ധുവായ കമ്പനി പ്രസാദിയോക്ക് ഇതിന്റെ ഉപകരാർ നൽകി. അതിന്റെ തെളിവും ചെന്നിത്തല മാധ്യമങ്ങൾക്കു കൈമറി.
ഏഴു വർഷത്തേക്ക് മെയിൻ്റനൻസ് മാത്രമായി 363 കോടി വകയിരിത്തിയതാണ കെ. ഫോണിലെ ഏറ്റവും വലിയ തീവെട്ടി കൊള്ള. ഉൽപ്പനയാണ് ടെൻഡർ SRIT – ഭാരത് ഇലട്രോണിക് ഉൽപ്പട്ട കൻസോർയത്തിനു നൽകിയത്.
എല്ലാം നേരത്തെ നിശ്ചയിച്ച തിരക്കഥ അനുസരിച്ചായിരുന്നു എന്ന് വ്യക്തം. രാഷ്ട്രീയമായ വൻപിൻബലത്തോടെ നടന്ന അഴിമതിയാണ് ഇതെന്ന് വ്യക്തം. ഈ അഴിമതി സംബന്ധിച്ച എല്ലാ തെളിവുകളും ഇതിനകം പുറത്തു വന്നിരിക്കുകയാണ്. ഇത്രയും തെളിവുകളോടെ അരോപണം ഉന്നയിക്കപ്പെട്ടിട്ടും സർക്കാരും മുഖ്യമന്ത്രിയും മൗനം അവലംബിക്കുന്നത് അവർക്ക് ഒന്നും പറയാൻ ഇല്ലാത്തു കൊണ്ടാണ്.

Advertisement
inner ad

മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് നേരെ ആരോപണം ഉയർന്നിട്ടും അദ്ദേഹം മൗനം തുടരുന്നു. സാധാരണ ഗതിയിൽ ഇതിനകം പൊട്ടിത്തെറിക്കേണ്ട ആളാണ്. പക്ഷേ ഇത്തവണ എല്ലാ തെളിവുകളും പുറത്തു വന്നതിനാൽ പൊതു സമൂഹത്തെ നേരിടാൻ അദ്ദേഹത്തിന് കഴിയുന്നില്ല. പക്ഷേ മുഖ്യമന്ത്രിയും സർക്കാരും കണ്ണടച്ച് ഇരുട്ടാക്കാമെന്ന് വ്യാമോഹിക്കണ്ട. ഈ തട്ടിപ്പ് നടത്താൻ യുഡിഎഫും ജനങ്ങളും അനുവദിക്കില്ല. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഈ പദ്ധതി റട്ടാക്കി ഇതിനെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisement
inner ad

Kerala

കനത്ത മഴ: പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Published

on

തൃശ്ശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

Kerala

ആമയിഴഞ്ചാൻ തോട് അപകടം: ഉത്തരവാദിത്വം സർക്കാരിന്: രമേശ് ചെന്നിത്തല

Published

on

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും റയിൽവേയുടെയും കോർപ്പറേഷൻറെയും ഭാഗത്ത് തെറ്റുണ്ട്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നം കാലങ്ങളായി നിരവധി തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഇത് ഗൗരവതരമായി പരിഗണിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല.ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ നിരവധിതോടുകളും കനാലുകളുമുള്ളത്. എന്നാൽ സർക്കാർ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല. കനത്തമഴയും വെള്ളപ്പൊക്കവും മഴക്കാലരോഗങ്ങളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ആശുപത്രികളിൽ പനിക്കുള്ള ഗുളികപോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും സർക്കാർ ഉറങ്ങുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured