Connect with us
48 birthday
top banner (1)

Featured

കെ ഫോൺ: വെറും കൊള്ളയും പൊള്ളയും മാത്രം

Avatar

Published

on

2020 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കി 20 ലക്ഷം കുടുംബങ്ങൾക്ക് കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന വാഗ്ദാനം കേരള മനസ്സാക്ഷിക്ക് മുന്നിലുണ്ട്. വർഷങ്ങൾക്കിപ്പുറം 2023 ജൂൺ മാസത്തിൽ ഉദ്ഘാടനം നടക്കുമ്പോൾ 14000 വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും എന്നാണ് ഇപ്പോൾ പറയുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ 0.7 ശതമാനം മാത്രമാണ് നിലവിൽ കണക്ഷൻ നൽകിയിരിക്കുന്നത്. കോടികൾ മുടക്കി, കോടികളുടെ പ്രചാരണം നടത്തി കൊട്ടിഘോഷിച്ചു സർക്കാർ നടത്തുന്ന കെ ഫോൺ ശുദ്ധ തട്ടിപ്പാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ആയി മുപ്പതിനായിരം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിൾ ശൃംഖല, നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവർക്കും അതിവേഗം ഇന്റർനെറ്റ് എത്തിക്കാൻ ഡാറ്റ ഹൈവേ, തീർത്തും സൗജന്യമായ ഇന്റർനെറ്റ് തുടങ്ങിയ പെരുപ്പിച്ചു കാട്ടൽ പ്രചാരണങ്ങൾക്കപ്പുറം ഈ പദ്ധതി എന്താണെന്ന് പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. 2017ൽ ആണ് കെ ഫോൺ പദ്ധതി പ്രഖ്യാപിക്കുന്നത്. 18 മാസങ്ങൾ കൊണ്ട് 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഏഴു വർഷം കഴിഞ്ഞിട്ടും 14000 പേർക്ക് മാത്രമാണ് കണക്ഷൻ നൽകുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയർത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതെ കമ്പനികൾ തന്നെയാണ് കെ ഫോണിലും ഇടപെട്ടിരുന്നത്.

കെ ഫോൺ പദ്ധതിയിലും കോടികളുടെ ലാഭം കൊയ്തത് രണ്ടുപേരും ഇടനിലക്കാരായ കമ്പനികൾ ആയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടിരുന്നു. അതുതന്നെയാണ് ഇന്ന് കേരളവും ചർച്ച ചെയ്യുന്നത്. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികൾ തന്നെയാണ് ഈ ഇടപാടിലും ലാഭം തട്ടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കുകമ്പനികൾക്ക് അല്ലാതെ മറ്റു ആർക്കും കരാറുകൾ ഒന്നും കിട്ടില്ല. എസ്.ആർ.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്ക് പണം എത്തുന്ന രീതിയിൽ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയിൽ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുകയാണെന്നത് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറയുന്ന കാര്യമാണ്. ക്യാമറയിൽ നടന്നതിനേക്കാൾ വ്യാപകമായ അഴിമതിയാണ് കെ ഫോണിന്റെ മറവിൽ നടക്കുന്നത്. കൈതൊട്ട പദ്ധതികളെല്ലാം പാളിപ്പോയ പിണറായി സർക്കാർ പി ആർ സംവിധാനങ്ങളുടെ പിന്തുണയോടെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി കെ ഫോൺ ഉയർത്തിക്കാട്ടുന്നു എന്നതിന് പുറത്തേക്ക് ആ പദ്ധതി വെറും പൊള്ളയും കൊള്ളയുമാണ്.

Advertisement
inner ad

Featured

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു

Published

on

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗാലറിയിൽ നിന്നാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. .ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

Advertisement
inner ad
Continue Reading

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured