Connect with us
48 birthday
top banner (1)

Kerala

കൊട, കുന്തം, കോടാലി – ഈനാംചേച്ചി മരപ്പട്ടി അതാണ് സി പി എം അടയാളം : കെ മുരളീധരൻ

Avatar

Published

on


തിരുവനന്തപുരം: “പണ്ട് സി പി എം സഖാക്കൾക്ക് ഒരു മുദ്രാവാക്യമുണ്ടായിരുന്നു – ‘അരിവാൾ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ അടയാളം, ഇപ്പോൾ അങ്ങനെല്ല, ഇപ്പോൾ കൊട, കുന്തം, കോടാലി – ഈനാംചേച്ചി മരപ്പട്ടി അതാണ് നമ്മുടെ അടയാളം എന്നതാണ് ഇപ്പോൾ സി പി എം മുദ്രാവാക്യമെന്ന് മുൻ കെ പി സി സി പ്രസിഡൻ്റ് കെ മുരളീധരൻ.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൈപ്പത്തിയിൽ വോട്ട് ചോദിക്കുന്നു .ബി ജെ പി താമരയ്ക്ക് വോട്ട് ചോദിക്കുന്നു. എന്നാൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് മറ്റന്നാളേ ചിഹ്നം കിട്ടൂ. സി പി എമ്മിന് ചിഹ്നം പുറത്തെടുക്കാൻ പറ്റുന്നില്ല. പാർട്ടിക്ക് ചിഹ്നമുണ്ടോ?
എന്ത് കൊണ്ടിങ്ങനെ വന്നു. എൽ ഡി എഫ് ഭരണം എല്ലാവരെയും ദ്രോഹിച്ചതിൻ്റെ ഫലമാണിത്. ജീവനക്കാരെ അപമാനിച്ചു, പല സർക്കാർ വകുപ്പുകളും ഇന്ന് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കേരളം ഇത്രയും മോശപ്പെട്ട ഒരു കാലഘട്ടമുണ്ടായിട്ടില്ല’ എന്തായാലും ഇനി യു ഡി എഫേ അധികാരത്തിൽ വരികയുള്ളൂ. പക്ഷേ അന്ന് കേറിയിരിക്കാൻ ഇവിടെ സെക്രട്ടേറിയറ്റിവിടെ ഉണ്ടാകുമോ എന്ന സംശയമേ ഉള്ളൂ. പിണറായി ഇറങ്ങിപ്പോകുമ്പോൾ സെക്രട്ടേറിയറ്റും പണയം വച്ചിട്ടേ പോകുകയുള്ളൂ.

മുഖ്യമന്ത്രി പത്ത്’ വോട്ടുകിട്ടാനുള്ള പ്രസ്താവനകളാണ് നടത്തുന്നത്. അതിനു വേണ്ടി അന്നത്തെ ദിവസം ഓരോ കാര്യം പറയുകയാണ്.പാർട്ടിക്കാർക്ക് ഇടതുപക്ഷ സർക്കാർ വാരിക്കോരി കൊടുക്കുന്നു.
താൽക്കാലിക ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങുന്ന കാലമാണ്. സി പി എം അംഗമാണെങ്കിൽ അതുമതി. ഒരു മെഡിക്കൽ കോളേജ് ജീവനക്കാരന് എങ്ങനെയാണ് 1 കോടി 7 ലക്ഷം ചെലവഴിച്ച് പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുക?
വലിഞ്ഞു കേറി ചില ജനപ്രതിനിധികൾ വൃത്തികെട്ട കമൻ്റുകൾ നടത്തിയതിൻ്റെ ഫലമായി മനം നൊന്ത് എ ഡി എം ആത്മഹത്യ ചെയ്ത സാഹചര്യം വരെ കേരളത്തിലുണ്ടായി. ജില്ലാ ഞ്ചായത്ത മുൻ പ്രസിഡൻ്റിനെ ഇതുവരെ കിട്ടിയോ? പത്ത് ദിവസമായി.കാൺമാനില്ല

Advertisement
inner ad

നിയമസഭയിൽ മുഖ്യമന്ത്രി പറയുന്നത് രേഖയല്ലേ. നിയമസഭയിലല്ലേ മുഖ്യമന്ത്രി പറഞ്ഞത് പൂരംകലക്കിയെന്ന്. പിന്നെങ്ങനെയാണ് മുഖ്യമന്ത്രി വെടിക്കെട്ട് മാത്രമേ താമസിച്ചുള്ളൂ എന്ന് മാറ്റിപ്പറയാൻ കാരണം? മുഖ്യമന്ത്രി വെടിക്കെട്ട് കണ്ടിട്ടുണ്ടോ, പൂരം കണ്ടിട്ടുണ്ടോ? മുഖ്യമന്ത്രി മന്ത്രി രാജനോട് ചോദിച്ച് നോക്കുക. എന്തായി പൂരത്തിൻ്റെ സ്ഥിതിയെന്ന് .36 മണിക്കൂറാണ് തൃശൂർ പൂരം. ഇതിനിടയിൽ പുരം നിർത്തിവച്ചു. സഭയിൽ പറഞ്ഞ കാര്യം പോലും മുഖ്യമന്ത്രി മാറ്റിപ്പറയുകയാണ്. ഇങ്ങനെയൊരു മുഖ്യമന്ത്രിയുണ്ടോ? .ഇലക്ഷന്
ജയിക്കാൻ വേണ്ടി ദുരിപക്ഷ വർഗീയതയെ താലോലിക്കേണ്ട സമയത്ത് അതിനെ താലോലിക്കും. ന്യൂനപക്ഷ വർഗീയതയെ താലോലിക്കേണ്ട സമയത്ത് അതിനെ താലോലിക്കും.
ഇപ്പോ മദനി കൊള്ളരുതാത്ത ആളായി. ഇക്കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷന് പോലും മദനീടെ കൊടിയുണ്ടായിരുന്നു ഇടതു മുന്നണീ ടെ കൂടെ എല്ലാം കൊണ്ട് മനുഷ്യന് ഇന്ന് ദുരിതം മാത്രമായി.
ശമ്പള പരിഷ്ക്കരണം നടക്കുന്നില്ല. ഡി എ കിട്ടുന്നില്ല. കിട്ടുന്ന ഡി എ യുടെ കുടിശ്ശിക കൊടുക്കുന്നില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ ദിവസ വേതനക്കാരെ കുത്തിത്തിരുകി പി എസ് സി യെ നോക്കുകുത്തിയാക്കി.
യൂണിവേഴ്സിറ്റികളുടെ സ്ഥിതി എന്തായി. എല്ലായിടത്തുo ഇൻ ചാർജ് ഭരണമാണ്.
ഇപ്പോ ഓരോ ആനുകൂല്യങ്ങളായി എടുത്തുകളയുകയാണ്. ഒരു കാര്യവും നടക്കുന്നില്ല. ശമ്പളം ഇനി എന്നാ നിൽക്കുക എന്നേ നോക്കാനുള്ളൂ. ഡി എ കിട്ടുന്നില്ല. ശമ്പള പരിഷ്ക്കരണവുമില്ല.ലീവ് സറണ്ടറില്ല ജീവനക്കാരെ കഷ്ടത്തിലാക്കിയിട്ട് എങ്ങനെ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയും? ഉള്ള ശമ്പളം പോലും പിടിച്ച പറിക്കുകയാണ്. ഇലക്ഷൻ വരുമ്പോൾ സാലറി ചാലഞ്ചിൽ നിന്നും സ്വരൂപിച്ച കാശെടുത്ത് കിറ്റ് കൊടുക്കും. സാധാരണ എല്ലാവരും ദുരന്തമുണ്ടാകല്ലേ എന്നാണ് പ്രാർത്ഥിക്കുക.. പിണറായി എന്നും കിടക്കാൻ നേരത്ത് പ്രാർത്ഥിക്കുന്നത് എന്നും എങ്ങനേ ദുരന്തമുണ്ടാകണേ, നാല് കാശ് അടിച്ചുമാറ്റാൻ കഴിയണേ എന്നാണ് .
അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം മര്യാദക്ക് ഓണമാഘോഷിച്ചിട്ടൂ കാലമെത്രയായി .
അ സുരചക്രവർത്തിമാർ ഭരിക്കുന്ന കാലത്ത് പശുക്കൾ പോലും പാലല്ല ചോരയാണ് ചുരത്തുന്നതെന്നതെന്നാണ് പുരാണങ്ങളിൽ പറയുന്നത്. അതിന് സമാനമായ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. എന്തും പറയുക ധിക്കാരം പറയുക, മറ്റുള്ളവരെ അപമാനിക്കുക ‘
വാട്ടർ അതോറിട്ടി സ്വകാര്യവൽക്കരിക്കാൻ പാടില്ലെന്ന് പറഞ്ഞ ആളാ. നെല്ല് സംഭരിച്ചു വച്ചിട്ട് കിളിർക്കാൻ തുടങ്ങി. എന്നിട്ടുo ഒരു സഹായവുമില്ല – മുരളീധരൻ പറഞ്ഞു.

01.01.2021 മുതലുള്ള 2% ഡി എ യുടെയും 01.07.2021 മുതലുള്ള 3% ഡി എ യുടെയും
78 മാസത്തെ കുടിശ്ശിക നിഷേധിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ‘ ആക്ഷൻ കൗൺസിൽ ‘ സംഘടിപിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement
inner ad

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
ജനറൽ സെക്രട്ടറി
പുരുഷോത്തമൻ കെ പി
കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ
കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ
ജനറൽ സെക്രട്ടറമോഹനചന്ദ്രൻ എം എസ്.
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസഷൻ
പ്രസിഡൻ്റ് ഷിബു ജോസഫ്, കെ എം അനിൽകുമാർ, എ സുധീർ, തിബീൻ നീലാംബരൻ, ഗോവിന്ദ് ജി ആർ, ജെയിംസ് മാത്യു, സജീവ് പരിശവിള, സി സി റൈസ്റ്റൻ പ്രകാശ്, രഞ്ജിഷ് കുമാർ ആർ, സൂസൻ ഗോപി, ഉമൈബ വി, സുരേഷ് എൻ, ജലജകുമാരി തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad

Kerala

ശാസ്താംകോട്ട കെഎസ്എംഡിബി കോളേജ് വജ്രജൂബിലി നിറവില്‍

Published

on

ശാസ്താംകോട്ട: ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളെജ് അറുപതിന്റെ നിറവില്‍. കോളെജിന്റെ വജ്രജൂബിലിയും ഗ്ലോബല്‍ ആലുമ്‌നി സമ്മേളനവും വിപുലമായി നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായി വരുന്നതായി പ്രിന്‍സിപ്പാള്‍ പ്രൊഫ. (ഡോ.) കെ. സി. പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 19നു ഉച്ചയ്ക്കു മൂന്നിന് കോളേജ് അങ്കണത്തില്‍ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ- സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അധ്യക്ഷത വഹിക്കും. 20നു നടക്കുന്ന ഗുരുവന്ദനം മന്ത്രി ജെ. ചിഞ്ചു റാണിയും 21നു ചേരുന്ന മാധ്യമ സെമിനാര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയുടെ ദീര്‍ഘവീക്ഷണമാണ് ശുദ്ധജലതാടകക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ സമുന്നത വിദ്യാഭ്യാസ കേന്ദ്രം.1964-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സമാരംഭിച്ചത്. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് മങ്കുഴി മാധവന്റെയും അംഗങ്ങളായ മക്കപ്പുഴ വാസുദേവന്‍ പിള്ള, കേശവന്‍ പോറ്റി എന്നിവരുടെയും പിന്‍ബലത്തിലാണ് ഈ കോളെജ് സ്ഥാപിതമായത്. ദ്വിവര്‍ഷ പ്രീ ഡിഗ്രി കോഴ്സ് മാത്രമുള്ള ജൂനിയര്‍ കോളെജായിട്ടായിരുന്നു തുടക്കം. 1967-ല്‍ ഫസ്റ്റ് ഗ്രേഡ് കോളെജായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ 17 ഡിഗ്രി കോഴ്സുകളും 7 ബിരുദാനന്തര കോഴ്സുകളും 2 ഗവേഷണ വിഭാഗവും കോളെജില്‍ പ്രവര്‍ത്തിക്കുന്നു. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള ഏറ്റവും വലിയ കോളെജ് ആണിത്. 3000 ത്തോളം വിദ്യാര്‍ത്ഥികളും 120ല്‍പ്പരം അധ്യാപകരും 50 ഓളം ജീവനക്കാരുമുണ്ട്. ക്യാപ്റ്റന്‍ (ഡോ.) ടി. മധു, ഡോ. കെ. അനീഷ്, കെ വി രാമാനുജന്‍ തമ്പി, ആര്‍. ശ്രീജ, ഡോ. പി.ആര്‍ ബിജു തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Advertisement
inner ad
Continue Reading

Featured

ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും

Published

on


തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.

Advertisement
inner ad
Continue Reading

Kerala

സ്വപ്‌ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സച്ചിന്‍ ദാസിനെ മാപ്പുസാക്ഷിയാക്കി

Published

on

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിതിരിവ്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്‌നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിന്‍ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷതിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.

Advertisement
inner ad

സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്‌ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോന്‍മെന്റ് പൊലീസാണ് സ്വപ്‌ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിന്‍ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

Advertisement
inner ad
Continue Reading

Featured