കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിക്ക്‌ ഇൻകാസ്‌ ദുബായ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റിയുടെ സ്നേഹ സമ്മാനം കെ.മുരളീധരൻ എം.പി.സമ്മാനിച്ചു

വടകര:കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ലൈബ്രറിയാണ് മണിയൂരിലെ കുറുന്തോടിയിൽ സ്ഥിതിചെയ്യുന്ന
തുഞ്ചൻ സ്മാരക ലൈബ്രറി. ഇതിനകം തന്നെ വ്യത്യസ്ത മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ നിരവധി അവാർഡുകൾ കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയെ തേടിയെത്തിയിട്ടുണ്ട്‌.

ലൈബ്രറിയുടെ ഭരണ സമിതി അംഗങ്ങൾ ഇൻകാസ്‌ ദുബായ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റി സെക്രട്ടറിയും കുറുന്തോടി സ്വദേശിയുമായ Fakrudeen Palayullathilനെ  സമീപിക്കുകയും‌ ലൈബ്രറിയിലേക്ക്‌ ഒരു കോഫി മേക്കർ ലഭിച്ചാൽ വളരെ ഉപകാരമായിരുന്നുവെന്ന് അറിയിച്ചതിനെ തുടർന്ന്  ഫക്രുദ്ദീൻ ‌  മുൻകൈ എടുത്ത്‌ വളരെ പെട്ടെന്ന് തന്നെ കോഫീ മേക്കർ വാങ്ങുകയും

തുടർന്ന് ഇൻകാസ്‌ ദുബായ്‌ കോഴിക്കോട്‌ ജില്ല പ്രസിഡണ്ട്‌ ഫൈസൽ കണ്ണോത്തിന്റെ അധ്യക്ഷതയിൽ ‌
ബഹു:വടകര എം.പി കെ.മുരളീധരൻ ലൈബ്രറി പ്രസിഡണ്ട്‌ കെ.എം.കെ.കൃഷ്ണേട്ടന്
കോഫി മേക്കർ ഇന്ന് കൈമാറുകയും ചെയ്തു.

വടകര എം.പി.ഓഫീസിൽവെച്ച്‌ നടന്ന  ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ടി.പി.രാജീവൻ,എക്സിക്യുട്ടീവ്‌ അംഗം 

സൈദ്‌ കുറുന്തോടി,മഹിള കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം പ്രസിഡണ്ട്‌
വൃന്ദ.പി.കെ. തിക്കോടി മണ്ഡലം പ്രവാസി കോൺഗ്രസ്‌ പ്രസിഡണ്ട്‌ സുനീർ പരത്തിന്റവിട എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment