കെ.എം. മാണിയെ കുസാറ്റ് വീണ്ടും അപമാനിച്ചു. കെ.എസ്.യു കുസാറ്റ് യൂണിറ്റ്

കൊച്ചി സര്‍വകലാശാലയില്‍ 2013 ല്‍ സ്ഥാപിതമായ കെ.എം.മാണി സെന്‍റര്‍ ഫോര്‍ ബഡ്ജറ്റ് സ്റ്റഡീസ് കഴിഞ്ഞ ഇടതു സര്‍ക്കാര്‍ വന്നതിനുശേഷം വ്യാജമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ട് വന്ന് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാല്‍ പഠന കേന്ദത്തില്‍ നിന്നും കുസാറ്റ് സിന്‍ഡിക്കേറ്റ് കെ.എം മാണിയുടെ പേര് വെട്ടിമാറ്റിയിരുന്നു. യു ഡി എഫ് വിഭാവനം ചെയ്ത ഈ പഠന വകുപ്പില്‍ നിരവധി കോഴ്സുകളും ഗവേഷണങ്ങളും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഈ പഠനകേന്ദ്രം വെറും കടലാസ് സെന്‍ററായി അധപതിച്ചുവെന്ന് കുസാറ്റ് കെഎസ് യു യൂണിറ്റ് ആരോപിച്ചു. സാമ്പത്തിക രംഗത്ത് കാലഘട്ടത്തിനനുസരിച്ച് പുത്തന്‍ ഉണര്‍വ് നല്‍കുവാനും ധനകാര്യമേഖലയെ പരിപോഷിപ്പിക്കുവാനുമാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ സെന്‍റര്‍ ആരംഭിച്ചത്. വെറും ശമ്പളം മാത്രം കൊടുക്കാനുള്ള സെന്‍ററായി ഇത് അവഗണിച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും കെ എം മാണി സെന്‍റര്‍ ഫോര്‍ ബഡ്ജറ്റ് സ്റ്റഡീസ് എന്ന് പേര് കൊണ്ടുവരാനും കോഴ്സുകളും ഗവേഷണങ്ങളും തുടങ്ങണമെന്നും ആവശ്യപ്പെട്ട് കെ എസ് യു കുസാറ്റ് സെനറ്റ് പ്രതിനിധി റഹ്മത്തുള്ള എം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് അവതരണാനുമതി വൈസ് ചാന്‍സലര്‍ നിഷേധിച്ചതിലൂടെ ആദരണീയനായ കെ എം മാണിയെ കുസാറ്റ് വീണ്ടും അപമാനിച്ചിരിക്കുകയാണ്. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ളോയീസ് യൂണിയന്‍റെ സെനറ്റ് പ്രതിനിധികളായ ആന്‍സണ്‍ പി ആന്‍റണിയും എം ജി സെബാസ്റ്റ്യനും കെ സ് യു സെനറ്റംഗമായ അബാദ് ലുത്ഫിയും പ്രതിഷേധം അറിയിച്ചു.

Related posts

Leave a Comment