കെ.എം. ബഷീര്‍ കേസ് വിചാരണ ഇന്നു തുടങ്ങും

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. നേരത്തെ കേസ് കൈകാര്യം ചെയ്തിരുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി-മൂന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷന്‍ കോടതി പരിഗണിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിട്ട കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഐ എ എസ് ഓഫീസര്‍ ശ്രീറാംവെങ്കിട്ട രാമനോടും പെണ്‍സുഹൃത്ത് വഫയോടും ഹാജരാകണമെന്ന് സെഷന്‍ കോടതി ആവശ്യപ്പെട്ടു.

അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും താനല്ല വാഹനം ഓടിച്ചതെന്നുമാണ് ശ്രീറാം വാദിക്കുന്നത്. അതിന് അനുകൂലമായ സാഹചര്യ തെളിവുകളും പോലീസ് മെനഞ്ഞിട്ടുണ്ട്. കേസില്‍ നിന്ന് ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്തിയെടുക്കാനുള്ള മുഴുവന്‍ തിരക്കഥകളും സജ്ജമാക്കി, അദ്ദേഹത്തെ സിവില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണത്തിന്‍റെ ചുമതലയുള്ള കോര്‍ഡിനേറ്ററാണ് അദ്ദേഹമിപ്പോള്‍.

Related posts

Leave a Comment