ഇന്ത്യയെ മത രാഷ്ട്രമാക്കി മാറ്റാനനുവദിക്കില്ല ; കെ.എം.അഭിജിത്ത്


കീഴരിയൂർ: നൂറ്റാണ്ടുകളുടെ പാരമ്പര്യവും പവിത്രതയുമുള്ള ഇന്ത്യാ രാജ്യത്ത് ഭരണഘടന പ്രദാനം ചെയ്യുന്ന മതേതരത്തത്തെ ഇല്ലായ്മ ചെയ്ത് മത രാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാർ ഗൂഢശ്രമത്തെ ഇന്ത്യൻ നേഷണൽ കോൺഗ്രസ് ജീവൻ നൽകിപ്പോലും എതിർത്തു തോൽപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് പ്രസ്താവിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇന്ത്യാ യുണൈറ്റഡ് പദയാത്രയുടെ ഭാഗമായി കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ആദർശ് അശോക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സുനന്ദ്.എസ് ,കെ.എസ്. യു ജില്ലാ വൈസ് പ്രസിഡന്റ്‌ വി.ടി സൂരജ്, ഇടത്തിൽ ശിവൻ, ദീപേഷ്, അർജുൻ എസ് പ്രസംഗിച്ചു.കീഴരിയൂർ സെൻ്ററിൽ നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.ചു ക്കോത്ത് ബാലൻ നായർ ,ഇ .രാമചന്ദ്രൻ ,ഷി നിൽ ടി.കെ, സതീശൻ മുതുവന, ബഗീഷ് കീഴരിയൂർ പ്രസംഗിച്ചു.

Related posts

Leave a Comment