ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ചിരിച്ചും തമാശ പറഞ്ഞും കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ചിരിച്ചും തമാശ പറഞ്ഞും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേന്ദ്രന്റെ നടപടിയിൽ ‘ബിജെപി കേരളം’ ഫേസ്ബുക്ക് പേജിൽ അണികളടക്കം വൻവിമർശമാണ് ഉയർത്തുന്നത്. കൊലപാതകത്തോട് പ്രതികരിച്ച് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സുരേന്ദ്രൻ. ഇതിനിടെ മാധ്യമപ്രവർത്തകരോട് തമാശ പറഞ്ഞ് ചിരിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് അണികളുടെ വിമർശം. ഒരു പ്രവർത്തകന്റെ കൊലപാതകത്തിനുശേഷം അദ്ദേഹം സന്തോഷവാനാണോ എന്നാണ് ഒരാളുടെ ചോദ്യം. എങ്ങനെ ചിരിക്കാനാകുന്നു, കഷ്ടം ചിരിച്ചുകളിക്കുന്നു, ചിരിക്കാതെ പറയൂ… അങ്ങനെ പോകുന്നു വിമർശനം. തിരിച്ചടിക്കാൻ കഴിവില്ലെങ്കിൽ രാജിവച്ചുപോകാനും ഒരു പ്രവർത്തകൻ ആവശ്യപ്പെടുന്നുണ്ട്.

Related posts

Leave a Comment