കെ.കരുണാകരന്റെ ജന്മദിനാഘോഷം ഇന്ന് കെപിസിസിയില്‍

തിരുവനന്തപുരം : ലീഡര്‍ കെ.കരുണാകരന്റെ 104ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ഇന്ന് രാവിലെ 10.30ന് പുഷ്പാര്‍ച്ചനയും ജന്മദിനസമ്മേളനവും സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി ഭാരവാഹികള്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബാലരാമപുരം എരുത്താവൂര്‍ സ്വദേശിയുമായ എല്‍.രഘുവിന് കെപിസിസി പുനഃനിര്‍മ്മിച്ച് നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ ചടങ്ങില്‍വെച്ച് പ്രസിഡന്റ് കെ.സുധാകരന്‍  കൈമാറും.

Related posts

Leave a Comment