കെ.കരുണാകരൻ പിള്ള അനുസ്മരണം

കേരള എൻ.ജി.ഒ. അസോസിയേഷൻ സ്ഥാപക നേതാവും ദീർഘകാലം സംസ്ഥാന പ്രസിഡൻ്റുമായിരുന്ന കെ.കരുണാകരൻ പിള്ളയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങ് നടത്തി.
സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും സേവന വേതന മേഘലയിൽ ഘടനാപരമായ മാറ്റം വരുത്തുന്നതിനായി തീക്ഷണമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വ നൽകുകയും അതിൽ വിജയം വരിക്കുകയും ചെയ്ത മികച്ച സംഘടന നേതാവായിരുന്നു കരുണാകരൻ പിള്ള യെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ചൂണ്ടിക്കാട്ടി.
സർക്കാരിൻ്റെ സേവനം ജനോപകാരപ്രദമാക്കുന്നതിന് സർവ്വീസ് സംഘടനകൾ കേരളത്തിൽ വലിയ പങ്കുവഹിക്കുന്നു. എന്നാൽ ഇന്ന് ജനാധിപത്യ സംവിധാനങ്ങളെ കശാപ്പ് ചെയ്യാൻ ശ്രമിക്കുന്ന ഭരണകൂടം രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാന സിവിൽ സർവ്വീസിനെ തകർത്തെറിയുകയാണ്.ഇത് പൊതുസമൂഹത്തോടുള്ള നീതി നിഷേധം കൂടിയാണ് .
എ. രാജശേഖരൻ നായർ ,എസ്. പ്രസന്നകുമാർ, വി.പി.ബി പിൻ, കല്ലമ്പലം സനൂസി, ജോർജ്ജ് ആൻ്റണി, ലിജു., സജിത്ത് ,സന്തോഷ്‌ ,അനിൽ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment