ലീഡർ കെ. കരുണാകരൻ അനുസ്മരണം നാളെ

തിരുവനന്തപുരം: ലീഡർ കെ കരുണാകരന്റെ പതിനൊന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ 23ന് രാവിലെ 9.30ന് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തെ കെ.കരുണാകരൻ സ്മൃതി മണ്ഡപത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തും. തുടർന്ന് രാവിലെ 10ന് കെപിസിസി ഓഫീസിൽ അനുസ്മരണ സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി തുടങ്ങിയവർ പങ്കെടുക്കും.അനുസ്മരണ പരിപാടികൾക്ക് ശേഷം രാവിലെ 11 മണിയോടെ നിയുക്ത മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ചുമതലയേറ്റെടുക്കും.

Related posts

Leave a Comment