പ്ലസ് വൺ പ്രവേശനം; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.കെ ശൈലജ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിലെ അശാസ്ത്രീയ ചൂണ്ടിക്കാട്ടി മുൻ മന്ത്രി കെ കെ ശൈലജ നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചത് സർക്കാരിന് തിരിച്ചടിയായി. ഇതേ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിലെ വിഷയങ്ങൾ തന്നെയാണ് ശ്രദ്ധക്ഷണിക്കലിലൂടെ കെ കെ ശൈലജയും ഉന്നയിച്ചത്. കണക്കുകൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ശൈലജ ആഞ്ഞടിക്കുകയും ചെയ്തു. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നായിരുന്നു ശൈലജ ഉന്നയിച്ച ആവശ്യം. ഇത് തന്നെയായിരുന്നു പ്രതിപക്ഷവും അടിയന്തരപ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ അശാസ്ത്രീയത നിലനിൽക്കുകയാണെന്ന് ശൈലജ തുറന്നുപറഞ്ഞു. പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്നും അധിക സീറ്റുകള്‍ അനുവദിക്കണമെന്നും അവർ ആവശ്യമുയർത്തി. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റുകളുടെ യൂണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധക്ഷണിക്കലില്‍ ശൈലജ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാന്‍ നടപടി വേണമെന്നും മന്ത്രി വി. ശിവന്‍കുട്ടിയോട് മുൻ മന്ത്രി കൂടിയായ കെകെ ശൈലജ ആവശ്യപ്പെട്ടു.

Related posts

Leave a Comment