കെ.കെ ജയകുമാർ കൊച്ചി മെട്രോ പിആർഒ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി കെ.കെ ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവായി. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.   2014 ലാണ് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തനം ആരംഭിച്ചത്.  പെഴ്സണൽ ഫിനാൻസുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്രമാധ്യമങ്ങളിലെ കോളമിസ്റ്റും വിവർത്തകനുമായ ജയകുമാറിന്  കേരളത്തിലെ ഏറ്റവും മികച്ച ഫിനാൻഷ്യൽ ജേണലിസ്റ്റിനുള്ള കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രീസിൻ്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാഡമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (കോഴിക്കോട് ) നിന്ന് ഡാറ്റ ജേണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനവും നേടിയിട്ടുണ്ട്. ചേർത്തല പള്ളിപ്പുറം കേളമംഗലം സ്വദേശിയാണ്.

Related posts

Leave a Comment