Connect with us
48 birthday
top banner (1)

Featured

കെ ഫോൺ: സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല

Avatar

Published

on

പുതുപ്പള്ളി: കെ ഫോണില്‍ ഇന്റര്‍നെറ്റ് ദാതാവായ ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധമുള്ള ഇഷാന്‍ ഇന്‍ഫോടെക്കിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പുതിയ ടെന്‍ഡര്‍ വിളിക്കാതെ ഗുജറാത്തി കമ്പനിക്ക് കരാർ നല്‍കാനുള്ള നീക്കം അഴിമതിയാണ്. ഐടിയുടെ ചുമതലയില്‍ മുഖ്യമന്ത്രി വന്നതിനു ശേഷം ഒരേ പാറ്റേണിലുള്ള അഴിമതിയാണ് നടക്കുന്നത്. എല്ലാം ഐടിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ ഫോണില്‍ പലിശ രഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതില്‍ 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഎജി കണ്ടെത്തിയിട്ടുള്ളത്. പലിശ ഈടാക്കണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദേശം ലംഘിക്കപ്പെട്ടുവെന്നും സിഎജി വ്യക്തമാക്കുന്നു. കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സിഎജി റിപ്പോര്‍ട്ട് ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ശാസ്ത്രീയമായ രീതിയില്‍ അഴിമതി നടത്താന്‍ മുഖ്യമന്ത്രിയെ കഴിഞ്ഞേ മറ്റൊരാള്‍ ഉണ്ടാകുകയുള്ളു.കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി കൊഞ്ഞനം കുത്തിക്കാണിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായി ആരോപണം ഉയരുന്നു. അദ്ദേഹത്തിന്റെ മകന്റെ കമ്പിനിക്കെതിരെ ആരോപണം ഉയരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉയരുന്നു. ഈ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ബോധ്യമായിട്ടും കേരളത്തിന്റെ കഴിഞ്ഞ ഏഴുമാസമായി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല.തുടര്‍ഭരണത്തിന്റെ അഹങ്കാരത്തില്‍ എന്തുചെയ്താലും ഒരു പ്രശ്നവുമില്ല എന്ന നിലയിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. സാധാരണ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ആ ആരോപണത്തെ സംബന്ധിച്ച് അവര്‍ പ്രതികരിക്കും. നിജ സ്ഥിതി ബോധ്യപ്പെടുത്താറുണ്ട്. അതാണ് രാഷ്ട്രീയത്തിലെയും പൊതു ജീവിതത്തിലെയും ശൈലി. എന്നാല്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണ്. മോദി തനിക്കെതിരെ ഉയരുന്ന ഒരു ആരോപണത്തിലും മറുപടി പറയുന്നില്ല. ഇതു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.കോവിഡ് കാലത്ത് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക മറുപടി പറയേണ്ടി വന്നത്. അന്ന് ഒരു മണിക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നതുകൊണ്ടാണ്. സ്പ്രിങ്ഗ്ലര്‍, ബെവ്കോ, ഇ-ബസ് തുടങ്ങി നിരവധി അഴിമതി ആരോപങ്ങള്‍ക്കും മറുപടി പറയാന്‍ നിര്‍ബന്ധിതനായി. അങ്ങനെ അന്ന് അഴിമതി തടയാനായി, സുരക്ഷാ കവചത്തിന്റെ ബലത്തില്‍ മൗനത്തിന്റെ വാത്മീകത്തിലാണ് മുഖ്യമന്ത്രി.

Advertisement
inner ad

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമീപസ്ഥനല്ല മുഖ്യമന്ത്രി. ഈ സൗകര്യം ഉപയോഗിച്ച് ഏത് അഴിമതിയും മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.എഐ ക്യാമറാ വിഷയത്തില്‍ അഴിമതി ആരോപിച്ചു. മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ കമ്പിനിക്കാണ് ലാഭം എന്ന് രേഖകള്‍ വച്ച് ഉന്നയിച്ചു. 60 മുതല്‍ 80 കോടിക്ക് തീരേണ്ട എഐ ക്യാമറാ പദ്ധതി കേരളത്തില്‍ 332 കോടിക്കാണ് നടപ്പാക്കിയത്. ഒടുവില്‍ താനും പ്രതിപക്ഷ നേതാവും കോടതിയിലെത്തി. കോടതി തങ്ങളെ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നിരുന്നത് വെറും ആരോപണമല്ല. ട്രിബ്യൂണലിന്റെ കണ്ടെത്തലാണ്. മുഖ്യമന്ത്രിയുടെ മകള്‍ ആയതിനാലാണ് ഇത്തരം രീതിയില്‍ പണം കിട്ടിയതെന്നും ട്രിബ്യൂണലിന്റെ വിധിയിലുണ്ട്. ഇത് വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ല. മാസപ്പടി വിഷയം ഏതെങ്കിലും പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചതാണോ ? ഇത് ട്രിബ്യൂണലിന്റെ കണ്ടെത്തലാണ്. ഇത്രയും ഗൗരവമായ വിഷയം വന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല.സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഒരു കിങ്കരനായി മാറിയിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് വെഞ്ചാമരം വീശുകയും മംഗളപത്രം നല്‍കുകയുമാണ് ചെയ്യുന്നത്. ന്യായീകരിക്കാന്‍ കിങ്കരന്‍മാരെ ഇറക്കിവിടുന്നു. മാത്യു കുഴല്‍നാടന്‍ വസ്തുതാപരമായി ആരോപണം ഉന്നയിച്ചപ്പോള്‍ അ്ദ്ദേഹത്തെ വേട്ടയാടുകയാണ്. പണ്ട് താന്‍ ഇത്തരം വസ്തുതകള്‍ പുറത്തുവിട്ടപ്പോള്‍ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ചു. ഇന്നും അതേ ശൈലിയാണ് സിപിഎം പിന്തുടരുന്നത്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുക എന്നത്. എന്നാല്‍ അതിനു മുഖ്യമന്ത്രി തയ്യാറാകുന്നില്ല. തുടര്‍ ഭരണം ഏത് അഴിമതിയും നടത്താനുള്ള അവസരമായാണ് മുഖ്യമന്ത്രി കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന് വളരെ കുറച്ചു ദിവസം മാത്രം വരുന്നത് കനത്ത പരാജയം പേടിച്ചാണ്. അവര്‍ വരുന്നതിനനുസരിച്ച് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisement
inner ad

Featured

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു

Published

on

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗാലറിയിൽ നിന്നാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. .ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

Advertisement
inner ad
Continue Reading

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured