കെ.ഡി.എൻ.എ വുമൺസ് ഫോറം ഭാരവാഹികളെ തെരെഞ്ഞെടുത്തു.

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസ്സോസിയേഷൻ (കെ.ഡി.എൻ.എ) 2021-2023 വർഷത്തേക്കുള്ള വുമൺസ് ഫോറം ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇന്നലെ ഓൺലൈനിൽ ചേർന്ന വുമൺസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

ലീന റഹ്മാൻ അധ്യക്ഷയും കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത നിരീക്ഷകനായിരുന്നു. നേരെത്തെ നടന്ന വുമൺസ് ഫോറം ജനറൽ ബോഡി യോഗത്തിൽ അഷീക ഫിറോസ് കഴിഞ്ഞ വര്ഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു.

കമ്മറ്റി: ഷാഹിന സുബൈർ (പ്രസിഡന്റ്), ജയലളിത കൃഷ്ണൻ (വൈസ് പ്രസിഡന്റ്), രജിത തുളസീധരൻ (ജനറൽ സെക്രട്ടറി), ആൻഷീറ സുൽഫിക്കർ (ട്രഷറർ), സന്ധ്യ ഷിജിത് (ജോയിന്റ് സെക്രട്ടറി), ജിഷ സുരേഷ് (മെമ്പർഷിപ് സെക്രട്ടറി), ജുനൈദ റൗഫ് (ചാരിറ്റി സെക്രട്ടറി), സ്വപ്ന സന്തോഷ് (ആർട്സ് സെക്രട്ടറി).

കെ.ഡി.എൻ.എ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ, ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, സാജിത നസീർ, റാമി ജമാൽ, സക്കീന അഷ്‌റഫ്, ലസിത ജയപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു. അഷീക ഫിറോസ് സ്വാഗതവും സന്ധ്യ ഷിജിത് നന്ദിയും പറഞ്ഞു

Related posts

Leave a Comment