പരിശീലിപ്പിക്കപ്പെട്ട സന്നധ ഭടൻമാരുടെ സേനയായി ഇൻഡ്യയിലെ കോൺഗ്രസ് മാറും ; കെ.സി. വേണുഗോപാൽ

പരിശീലിപ്പിക്കപ്പെട്ട സന്നധ ഭടൻമാരുടെ സേനയായി ഇൻഡ്യയിലെ കോൺഗ്രസ് മാറുമെന്ന് AICC ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്ക്പരിശീലനം നിർബന്ധിതമായിത്തീരും.പാർട്ടി പരിശീലന ക്ലാസുകളിൽ പങ്കെടുക്കാത്തവരെ ഇനി മുതൽ സംഘടനാപരമായ പ്രധാന ചുമതലകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം കർശനമായി നടപ്പിലാക്കും.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ മുതൽ ബൂത്ത് പ്രസിഡൻറ്റ് വരെയുള്ള മുഴുവൻ ആളുകളും നിർബന്ധിതമായ വാർഷിക പരിശീലനത്തിലൂടെ കടന്നു പോകുന്ന തരത്തിൽ കോൺഗ്രസ് പ്ളീനറി സെഷനിൽ മാറ്റം കൊണ്ടുവരുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.നാലു ദിവസമായി ഇൻഡ്യയിലെ 31 സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായിട്ടുള്ള പരിശീലന ശിബിരത്തിൻ്റെ സമാപന സമ്മേളനത്തിൽ വാർധയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
കോൺഗ്രസിന്റെ ചരിത്രവും രാഷ്ട്രീയ പ്രാധാന്യവും ഇന്നു കാണുന്ന ഇന്ത്യ ഇത്തരത്തിൽ രൂപപ്പെട്ടതിൽ കോൺഗ്രസിൻ്റെ പങ്കും പാർട്ടിയിൽ കടന്നു വരുന്നവരും എല്ലാ പാർട്ടി അംഗങ്ങളും പ്രവർത്തകരും നിർബന്ധമായി പഠിച്ചിരിക്കണം.
ഡിസംബർ മാസത്തിൽ.പി.സി.സി.തലത്തിലും തുടർന്ന് ജനുവരിയിൽ ജില്ലാ കോൺഗ്രസ് കമ്മറ്റികളുടെ നിലവാരത്തിലും ,ഫെബ്രുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കും അതിനു ശേഷം താഴെ തട്ടിലേയ്ക്കും നിർബന്ധിതമായ പരിശീലനത്തിലേയ്ക്ക് പാർട്ടി കടന്നു പോകും. ആശയ അടിത്തറയുള്ള പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് പരിശീലനത്തിൻ്റെ ലക്ഷ്യം. പരിശീലന പരിപാടി 4 ദിവസമായി മഹാത്മാഗാന്ധിയുടെ ആശ്രമമായ വാർധയിലെ സേവാ ഗ്രാമത്തിൽ വിജയകരമായി പൂർത്തീകരിച്ചു. AlCC യുടെ പരിശീലക വിഭാഗം മേധാവി സച്ചിൻ റാവുവാണ് പരിശീലനത്തിന് നേതൃത്വം കൊടുത്തത്.

Related posts

Leave a Comment