കെ ബാബു എംഎൽഎ ക്കുനേരെ അക്രമം ; പ്രതിഷേധിച്ച് കോൺഗ്രസ്

കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ കെ ബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ബോണറ്റിന് മുകളില്‍ ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടുകള്‍ പറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച കോണ‍്‍ഗ്രസ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ടോള്‍ നല്കാ‍ന്‍ അനുവദിക്കാതെ വാഹനങ്ങള്‍ കടത്തിവിട്ടു.വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വൈറ്റില ഭാഗത്ത് നിന്ന് കുമ്പളത്തേക്ക് പോകവേ കെ ബാബു എംഎല്‍എയുടെ കാര്‍ ബലമായി ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ തടയുകയായിരുന്നു. എംഎല്‍എയാണെന്ന് സൂചിപ്പിക്കുന്ന ബോര‍ഡും കാറിലുണ്ടായിരുന്നു. ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടും പറ്റി. ഇതോടെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.അരമണിക്കൂറോളം ടോള്‍ വാങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കടത്തിവിട്ടു. ജീവനക്കാരുടെ നടപടി അതിരുകടന്നതെന്നായിരുന്നു എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. തുടര്‍ന്ന് പനങ്ങാട് എസ് ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ടോള്‍ പ്ലാസയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ് ഐ അറിയിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.    

Related posts

Leave a Comment