ഇരട്ടക്കൊലപാതകം പോലീസിന്റെ നിഷ്ക്രിയത്വം മൂലം: കെ.ബാബു

കൊച്ചി: അഞ്ച് ജില്ലകളിൽ ആർഎസ്എസ് എസ്ഡിപിഐ സംഘർഷം ഉണ്ടാകുമെന്ന് മൂന്നു മാസം മുൻപ് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും 12 മണിക്കൂർ കൊണ്ട് രണ്ട് ആസൂത്രിത കൊലപാതകം നടന്നത് പോലീസിന്റെ നിഷ്ക്രിയത്വം കൊണ്ടാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ ബാബു എംഎൽഎ ആരോപിച്ചു. പോലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാൻ സാധിക്കുമായിരുന്നു . തുടർച്ചയായി പോലീസിന്റെ വീഴ്ചകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതിയും ഹൈക്കോടതിയും കേരള പോലീസിനെ നിശിതമായി വിമർശിക്കാത്ത ഒറ്റ ദിവസവും ഇല്ല . പോലീസ് ഭരണത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ് . ശ്രീ പിണറായി വിജയൻ പോലീസ് വകുപ്പ് കഴിയുന്നത്ര വേഗത്തിൽ ഒഴിഞ്ഞ് കേരളത്തെ രക്ഷിക്കണമെന്ന് കെ ബാബു എംഎൽഎ ആവശ്യപ്പെട്ടു. ആലപ്പുഴ കൊലപാതകങ്ങളിലെ പോലീസ് വീഴ്ചക്കെതിരായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ശ്രീ മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.

Related posts

Leave a Comment