Connect with us
,KIJU

Kerala

​ഗുജറാത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല: കെ.സി. വേണു ​ഗോപാൽ MP

Avatar

Published

on

കോഴിക്കോട്: വർത്തമാന കാലത്ത് ഗുജറാത്തിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ ശിക്ഷിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയിൽ കോഴിക്കോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപ്പീൽ തള്ളിയതിൽ അതിശയം ഇല്ല. വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓർക്കണം. ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന് കഴിയും.
വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിധി കൊണ്ട് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യത്തിൽ നിന്ന് ഒരിഞ്ചു പോലും പിറകോട്ടു പോകില്ല. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യം പൂർവ്വാധികം ശക്തിയോടെ രാഹുൽഗാന്ധിയും കോൺഗ്രസും മുന്നോട്ടു കൊണ്ടു പോകും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിട്ട് അദ്ദേഹം വീട്ടിൽ പേടിച്ചിരുന്നോ? വിധി രാഷ്ട്രീയ തിരിച്ചടിയല്ല .കോൺഗ്രസിന് കിട്ടുന്ന അവസരമാണ്. ഇന്ത്യയുടെ ജനങ്ങൾ വിഡ്ഢികളല്ല. പരാതികാരൻ തന്നെ ഹൈകോടതിയിൽ പോയി നിർത്തി വെപ്പിച്ച കേസാണിത്. അദാനി- മോദി ബന്ധം തുറന്നു കാട്ടിയപ്പോഴാണ് കേസ് തുടങ്ങിയത്. അദാനി ഇത്രയും ശക്തനാണെന്ന് അറിയില്ലായിരുന്നു. സുപ്രീം കോടതിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തൂ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

Published

on


കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കു‌ട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിം​ഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം ന​ഗരത്തിലുമെത്തി സ്ഥി​ഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വി‌ട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാ‌ട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.

Advertisement
inner ad
Continue Reading

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

Published

on

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് പ്രതിയുടെ മൊഴി

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത‌ ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

Advertisement
inner ad

കേരള – തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാർ.

സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീട് ഏതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Ernakulam

ശ്രീക്കുട്ടനെ ചേർത്തുപിടിച്ച്, രാഹുൽ ഗാന്ധി

Published

on

കൊച്ചി: എസ്എഫ്ഐ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനം നഷ്ടമായെങ്കിലും നിയമപോരാട്ടത്തിലൂടെ റീ കൗണ്ടിംഗ് നടത്താൻ അനുകൂല വിധി സമ്പാദിച്ച ശ്രീക്കുട്ടനെ നേരിൽകണ്ട് രാഹുൽ ഗാന്ധി. പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ രാഹുൽ ഗാന്ധി ചേർത്തുപിടിച്ചു. നേതാവിന്റെ സാമീപ്യവും വാക്കുകളും ശ്രീക്കുട്ടന് പുതു ഊർജമായി. മൂന്നു ദിവസത്തെ മണ്ഡലപര്യടനത്തിനിടെ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ശ്രീക്കുട്ടനെ കണ്ടത്.

എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയായി കേരളവർമ്മ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൗണ്ടിങ്ങിൽ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. ഒരു വോട്ടിന് താൻ ജയിച്ചതാണെന്നും കോളജ് അധികൃതർ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗിനിടെ വൈദ്യുതി തടസപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാട്ടി. അസാധു വോട്ടുകൾ റീകൗണ്ടിംഗിൽ സാധുവായതെങ്ങനെയെന്ന് ഹർജി പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി കോളേജ് അധികൃതരോട് ചോദിച്ചു. അസാധുവായ വോട്ടുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ കോടതി ഉത്തരവിട്ടു.

Advertisement
inner ad

മാത്യു കുഴൽനാടൻ എംഎൽഎയാണ് കെഎസ്യുവിനായി കോടതിയിൽ ഹാജരായത്. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ചുമതലപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured