ജസ്റ്റിസ് അബ്ദുള്‍ റഹീം ചുമതലയേറ്റു

കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി ജസ്റ്റിസ് സി. കെ. അബ്ദുൾ റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയർമാൻ ബെന്നി ഗിർവാസിസ്, അംഗങ്ങളായ വി. രാജേന്ദ്രൻ, രാജേഷ് ദിവാൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്. എസ്. ബാലു, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അഭിഭാഷക അസോസിയേഷൻ തിരുവനന്തപുരം പ്രസിഡന്റ് ഫത്തഹുദ്ദീൻ, അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ആർ. കെ. മുരളീധരൻ എന്നിവർ ആശംസയറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പർ ഒന്നിലാണ് ചടങ്ങ് നടന്നത്.

Related posts

Leave a Comment