കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറൻറ് ഓഫീസർ എ പ്രദീപിൻറെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂർ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വാളയാർ അതിർത്തിയിൽ എത്തിച്ച മൃതദേഹം മന്ത്രിമാർ ചേർന്നാണ് ഏറ്റുവാങ്ങിയത്. വാളായാറിൽ നിന്ന് പ്രദീപിൻറെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി. മൃതദേഹം ആംബുലൻസിൽ കൊണ്ടു വരികയായിരുന്നു.പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിലാണ് മൃതദേഹം പൊതു ദർശനത്തിന് വച്ചിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ പ്രദീപിന് ആദരാഞാജലികൾ അർപ്പിക്കുകയാണ്.
ജൂനിയർ വാറൻറ് ഓഫീസർ എ പ്രദീപിൻറെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു ; ഒരു നോക്ക് കാണാൻ തടിച്ച് കൂടിയത് ആയിരങ്ങൾ
