Connect with us
inner ad

Kannur

തെരുവുനായ കുറുകെ ചാടി: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

Avatar

Published

on

കണ്ണൂര്‍ : കൊട്ടിയൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത് . ഹാജി റോഡ് -അയ്യപ്പന്‍കാവ് റോഡില്‍ ഇറക്കത്തിലാണ് ഇന്ന് രാവിലെ അപകടം നടന്നത്.

കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമണി. തന്റെ് സ്‌കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനാണ് ഇരിട്ടിയിലേക്ക് വന്നത്. തിരക്ക് കുറഞ്ഞ റോഡായതിനാലാണ് മലയോര ഹൈവേ വഴി ഹാജി റോഡിലൂടെയുളള രമണി യാത്രക്കയായി തിരഞ്ഞെടുത്തത്. സ്‌കൂട്ടര്‍ ഇറക്കത്തിലെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച് ഓടയിലേക്ക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രമണി വാഹനത്തില്‍ നിന്ന് തെറിച്ചുപോയി. ഇവരുടെ തല മരത്തിലും സമീപത്തെ കല്ലില്ലും ഇടിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് എംവി ഗോവിന്ദൻ

Published

on

കണ്ണൂർ: ഡിവൈഎഫ്‌ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സിപിഎമ്മിന് പോഷക സംഘടനകള്‍ ഇല്ലെന്നും കണ്ണൂരിൽ ഗോവിന്ദൻ പറഞ്ഞു.

പാനൂർ സ്‌ഫോടനക്കേസില്‍ പ്രതികളില്‍ ഡിവൈഎഫ്‌ഐക്കാർ ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് അവർ തന്നെയാണ്. അക്കാര്യം ഡി.വൈ.എഫ്.ഐ നേതൃത്വത്തോട് ചോദിക്കണം. അറസ്റ്റിലായവരില്‍ സി.പി.എം റെഡ് വളണ്ടിയർ ടീം ക്യാപ്റ്റൻ ഉള്ളത് പരിശോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kannur

വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനില്ല; കേരള സ്റ്റോറി പള്ളികളിൽ പ്രദ‍ര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത

Published

on

കണ്ണൂർ: സംഘപരിവാർ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത. രൂപതയ്ക്ക് കീഴിലുളള പളളികളിൽ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം രൂപത എടുത്തിട്ടില്ല. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ല. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി രൂപത വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്.ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

എംവി ഗോവിന്ദന്റെ വാദം പൊളിയുന്നു; ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ

Published

on

കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിലിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍. കൊല്ലപ്പെട്ട ഷെറിലിന് പാർട്ടിയുമായി ബന്ധമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി എം വി ഗോവിന്ദന്റെ കഴിഞ്ഞ ദിവസത്തെ വാദമാണ് ഇതോടെ പൊളിഞ്ഞത്. സിപിഐഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകനും ഷെറിലിന്റെ വീട് സന്ദര്‍ശിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.

അതേസമയം ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിലിന്റെവീട് സിപിഎം നേതാക്കൾ സന്ദർശിച്ചതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സംഭവത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി സഖാക്കളെ തന്നെ ആക്രമിച്ച കേസിലെ പ്രതികളാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured