ജുമാ നമസ്‌കാരത്തിനു 40 പേരെ അനുവദിക്കണംഃ സമസ്ത

മലപ്പുറം: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ നിന്ന് ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്നു സമസ്ത. വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരത്തിന് നാല്പതു പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഈ മാസം പതിനഞ്ചിന് സമസ്ത നേതാക്കള്‍ സെക്രട്ടേറിയറ്റ്, ജില്ലാ കലക്റ്ററേറ്റുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്നില്‍ ഉപവസിക്കുമെന്ന് ജഫ്രിം മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

Related posts

Leave a Comment