ജുമാ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി വേണം; സർക്കാരിന് താക്കീതായി സമസ്തയുടെ പ്രതിഷേധ സംഗമങ്ങള്‍

തിരുവനന്തപുരം: ജുമാ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത ഏകോപന സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങള്‍ സർക്കാരിന് താക്കീതായി. വെള്ളിയാഴ്ചകളിലെ ജുമാ നിസ്‌കാരം വിശ്വാസികളുടെ നിര്‍ബന്ധിത ബാധ്യതയാണ്. ജുമാ നിസ്‌കാരം സാധുവാകണമെങ്കില്‍ ചുരുങ്ങിയത് 40 ആളുകളെങ്കിലും പങ്കെടുക്കണം. ഇത്രയും പേരെ പങ്കെടുപ്പിച്ച് ജുമാ നടത്താനുള്ള അനുവാദം നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ തന്നെ സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടിയാണ് പ്രതിഷേധ സംഗമം നടത്താന്‍ സമസ്ത മുന്നോട്ടുവന്നത്. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ബസുകളിലും കടകള്‍ക്കു മുന്നിലും നിരവധി പേരാണ് ഒരേസമയം കൂടിനില്‍ക്കുന്നത്. കൂടാതെ പല മേഖലകളിലും നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച അരമണിക്കൂര്‍ നേരം പള്ളിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമ്മേളിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയില്ല. സര്‍ക്കാരിന്റെ ഈ നടപടി പിന്‍വലിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനായി. അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ, സമസ്ത ഏകോപന സമിതി കണ്‍വീനര്‍ ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, എസ്.കെ.ഐ.എം.വി.ബി മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം പരീത് എറണാകുളം, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, ജംഇയ്യത്തുല്‍ ഖുതുബാഅ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഒ.പി.എം അഷ്‌റഫ് കുറ്റിക്കടവ്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം എസ്.സഈദ് മുസ്്‌ലിയാര്‍ വിഴിഞ്ഞം, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി തോന്നക്കല്‍ ജമാല്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ ദാരിമി കണിയാപുരം സംസാരിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലെ കലക്ടറേറ്റിനു മുന്നിലും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലും സമസ്തയുടേയും പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്  പ്രതിഷേധ സംഗമങ്ങള്‍ നടന്നു.

Related posts

Leave a Comment