ജൂലൈ 16 – മഞ്ഞപ്ര രക്തസാക്ഷിത്വ ദിനം

1982 ജൂലൈ 16ന്റെ പ്രഭാതം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാണ്ട് രണ്ട് മാസമായി. എറണാകുളം ജില്ലയിലെ പലയിടത്തും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം – കോൺഗ്രസ് തർക്കം നിലനിന്നിരുന്നു. അങ്കമാലി മഞ്ഞപ്രയിലെ കോൺഗ്രസ് പ്രവർത്തകരായ വർഗീസ്, കുട്ടപ്പൻ എന്നിവർ വീടിന് സമീപത്തെ കലുങ്കിലിരുന്ന് പത്രം വായിക്കുകയായിരുന്നു. പതിനഞ്ചോളം വരുന്ന സിപിഎം അക്രമിസംഘം ബോംബുകളും മാരകായുധങ്ങളുമായി ഇരുവരെയും വളഞ്ഞു. ബോംബെറിഞ്ഞു വീഴ്ത്തിയശേഷം ഇരുവരെയും അവർ വെട്ടിനുറുക്കി. വർഗീസിന്റെ ശരീരത്തിൽ ഇരുപത്തിയെട്ട് വെട്ടുകൾ. കുട്ടപ്പന്റെ ശരീരത്തിലെ വെട്ടുകളുടെ എണ്ണം നാൽപ്പത്തിനാല്. മനസ് തകർന്നുപോകുന്ന ഭീകരദൃശ്യം. ഈ പൈശാചികത ചെയ്തവരെ സംരക്ഷിക്കാനും അന്ന് ആളുണ്ടായി എന്നത് സിപിഎം എന്ന മാഫിയാ സംഘത്തിന്റെ തനിസ്വരൂപം വെളിവാക്കുന്നു.

Related posts

Leave a Comment