ജൂലൈ 10 ന് നിശ്ചയിച്ചിരുന്ന പിഎസ്‍സി പരീക്ഷ മാറ്റി

തിരുവനന്തപുരം: ഡ്രൈവർ തസ്തികയിലേക്കു ജൂലൈ 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്കു 12.15 വരെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ ഓഗസ്റ്റ് 17 ലേക്ക് മാറ്റിവച്ചു. ഉദ്യോഗാർഥികൾക്കു വ്യക്തിഗത അറിയിപ്പുകൾ നൽകും. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഓഗസ്റ്റ് 3 മുതൽ പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്തെടുക്കാം. ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൽറ്റന്റ്-ജനറൽ സർജറി (വിശ്വകർമ) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 14 ന്.കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് അഭിമുഖം നടത്താനും അസിസ്റ്റന്റ് പ്രഫസർ ഇൻ കൊമേഴ്സ് തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.

Related posts

Leave a Comment