ശിശുക്ഷേമ സമതിയിലെ ദത്ത് എടുക്കലിനെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : ഡോ.ജി.വി.ഹരി

ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി അനുപമയെ സന്ദർശിച്ച് പിൻന്തുണ അറിയിച്ചു. കുട്ടിക്ക് സ്വന്തം അമ്മയെ ലഭിയ്ക്കുക എന്നത് കുട്ടിയുടെ അവകാശമാണ്. അനുപമയെ സഹായിക്കുന്നതിനെക്കാൾ പ്രാധാന്യം അനുപമയുടെ കുഞ്ഞിനെ സഹായിക്കുക എന്നതാണ് ജവഹർ ബാൽ മഞ്ച് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം കഴിഞ്ഞ അഞ്ച് വർഷത്തെ ശിശുക്ഷേമ സമിതിയിലെ ദത്തെടുക്കൽ നടപടികളെക്കുറിച്ച് ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം അവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിയിൽ നിയമലംഘനങ്ങൾ ഒരു പതിവായി തീർന്നിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാൽ മഞ്ച് സംസ്ഥാന വൈസ് ചെയർമാൻ ആനന്ദ് കണ്ണശ , ജില്ലാ ചെയർമാൻ അനിൽ കുളപ്പട, രാജാജി മഹേഷ്, ദത്തൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Comment