ലഖിംപൂരിൽ ജുഡീഷ്യൽ അന്വേഷണം: സുപ്രീം കോടതി ഉത്തരവ് ഇന്ന്

ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതിജഡ്ജിയെ സുപ്രീം കോടതി ഇന്നു ചുമതലപ്പെടുത്തും. ഇതു സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. യു.പി. സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.

പ്രതീക്ഷിച്ച രീതിയിലല്ല യു പി സർക്കാരിൻറെ അന്വേഷണമെന്ന് കോടതി വ്യക്തമാക്കിരുന്നു.പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയെയാണ് പരിഗണിക്കുന്നത് എന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിച്ചിരുന്നു

Related posts

Leave a Comment