നിയമസഭ കയ്യാങ്കളി കേസ് ; രമേശ് ചെന്നിത്തലയുടെ തടസ ഹർജിയിൽ ഈ മാസം 9 ന് വിധി

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും നൽകിയ തടസഹർജികളിൽ സെപ്റ്റംബർ 9ന് വിധി പുറപ്പെടുവിക്കും. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പുറപ്പെടുവിക്കുക. ഇന്ന് കോടതി ചേരാത്ത സാഹചര്യത്തിലാണ് വിധി പുറപ്പെടുവിക്കുന്നത് മാറ്റിയത്. കയ്യാങ്കളി കേസിൽ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശിവൻകുട്ടി അടക്കമുള്ള ആറു പ്രതികൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നു. പ്രതികളുടെ ഹർജികൾ ഫയലിൽ സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദേശ പ്രകാരം കേസിൻറെ വാദം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല തടസഹർജി നൽകിയത്.

Related posts

Leave a Comment