ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സും ആഭിജാത്യവും ഉയർത്തിക്കാട്ടിയ വിധി : കെ സുധാകരൻ

ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സും ആഭിജാത്യവും ഉയർത്തിക്കാട്ടിയ വിധിയാണെന്ന് കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ.ക്രിമിനൽ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാൻ സാധിക്കില്ല എന്നത് മനോഹരമായ വിധിയാണ്. ശിവൻകുട്ടി പറഞ്ഞത് ജനപക്ഷത്തു നിന്നു സമരം ചെയ്യുമ്പോൾ ജനപക്ഷ സമരമാണെന്ന് ഇടത് സഹയാത്രിർക്കുപോലും തോന്നിയിട്ടുണ്ടാകില്ല.എന്നാൽ അതൊരു നിയമസഭയ്ക്കകത്ത് പെരുമാറ്റചട്ടം ഉണ്ട്. പരിരക്ഷ അവസാന അവകാശപ്പെടാൻ സാധിക്കുന്ന സംഭവങ്ങൾ ഉണ്ട്.പക്ഷേ ക്രിമിനൽകുറ്റം ആ പരിരക്ഷ അവകാശപ്പെടാൻ സാധിക്കുന്ന കുറ്റമല്ല എന്ന കോടതിയുടെ നിഗമനം ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Related posts

Leave a Comment