Connect with us
inner ad

Cinema

മികച്ച പ്രേക്ഷക പിന്തുണ നേടി ജൂഡ് ആന്റണിയുടെ ‘2018’ 

Avatar

Published

on

കൊച്ചി: 2018ലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ മികച്ച പ്രതികരങ്ങളുമായി മുന്നേറുന്നു. ചിത്രം പുറത്തിറങ്ങി ആദ്യ നാലുദിവസം കൊണ്ട് ചിത്രം നേടിയത് 32 കോടി രൂപയാണ്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരെയ്ൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയേറ്റർ ഉടമകൾ.  

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

16 വർഷങ്ങൾ അവിശ്വസനീയം’; പൃത്വിരാജ് പ്രചോദനമെന്ന് അക്ഷയ് കുമാര്‍

Published

on

തന്നെക്കാൾ മികച്ച അഭിനേതാവാണ് പൃത്വിരാജ് എന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.

പൃത്വിയെ അഭിനന്ദിച്ച അക്ഷയ് സിനിമയുടെ വിജയത്തിന് ആശംസകൾ നൽകുകയും ചെയ്തു. ആടുജീവിതത്തിനു വേണ്ടി രണ്ടു മൂന്നു വർഷമല്ലേ മാറ്റി വെച്ചതെന്ന ചോദ്യത്തിന് തന്റെ ജീവിതത്തിന്റെ 16 വർഷങ്ങളാണ് ഈ ചിത്രത്തിനായി മാറ്റിവെച്ചതെന്ന് പറഞ്ഞപ്പോൾ അത്ഭുതത്തോടെ അക്ഷയ്കുമാർ അവിശ്വസനീയമായ കാര്യമാണെന്നും 16 മാസം പോലും ജോലി ചെയ്യാൻ കഴിയാത്ത ആളാണ് താനെന്നും പൃത്വിക്ക് മാത്രമേ ഇത് സാധിക്കുവെന്നും കൂട്ടിച്ചേർത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ബഡേ മിയാന്‍ ഛോട്ടേ മിയാനില്‍ പൃഥ്വിരാജിനോടൊപ്പം ജോലി ചെയ്തത് സന്തോഷകരമായിരുന്നു, മാത്രമല്ല ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. അദ്ദേഹം എന്നെ ആടുജീവിതത്തിന്റെ ട്രെയിലര്‍ കാണിച്ചിരുന്നു.താൻ അത്ഭുതത്തോടെ കണ്ടെന്നും വിജയത്തിനായി ആശംസിക്കുന്നുവെന്നും അക്ഷയ് കുമാർ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

മലയാള സിനിമ സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്കയിൽ അംഗത്വമെടുത്ത് മോഹൻലാൽ

Published

on

കൊച്ചി: ആദ്യ സിനിമ പുറത്തിറങ്ങും മുൻപ് മലയാള സിനിമ സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്കയിൽ അംഗത്വമെടുത്ത് മോഹൻലാൽ. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ സംവിധായക യൂണിറ്റില്‍ അംഗത്വം സ്വീകരിച്ച വിവരം നടന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഫെഫ്കയുടെ ഊഷ്മളമായ സ്വീകരണത്തില്‍ ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഈ കുടുംബത്തില്‍ അംഗമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫെഫ്കയുടെ ചലച്ചിത്ര തൊഴിലാളി സംഗമത്തിലാണ് മോഹന്‍ലാലിന് അംഗത്വം അനുവദിക്കപ്പെട്ടത്. സംവിധായകന്‍ സിബി മലയിലാണ് അംഗത്വം കൈമാറിയത്.മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മെയ് മാസത്തില്‍ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ റീ റെക്കോഡിങ് ജോലികള്‍ ലോസ് ആഞ്ജലീസിലാണ് നടന്നത്. സ്പെഷ്യല്‍ എഫക്ടുകള്‍ ഇന്ത്യയിലും തായ്ലാന്റിലുമാണ് ചെയ്തത്. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്നോളജികള്‍ ഉപയോഗിച്ച് വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Continue Reading

Cinema

സ്റ്റാന്‍ഡപ്പ് കോമഡി വേദികളില്‍ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

Published

on

തിരുവനന്തപുരം:മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. സ്റ്റാൻഡപ്പ് കോമഡി എന്ന പുതുയുഗ കളരിയിലെ പ്രതിഭകൾ കൂടി ആണ് ഈ നാൽവർ. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

അരിസ്റ്റോ സുരേഷിനൊപ്പം മലയാള സിനിമയിലെ നിരവധി അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കും. കൊല്ലം തുളസി, ബോബൻ ആലുo മുടാൻ, വിഷ്ണു പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട് ( നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ന്റെ ചേട്ടൻ ) മഴവിൽ മനോരമ കോമഡി പ്രോഗ്രം ഒരു ചിരി ബാബർ ചിരിയിലെ താരം ഷാജി മാവേലിക്കര,വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ് കൊല്ലം, ഭാസി, പ്രപഞ്ചന, അതോടൊപ്പം ഏകദേശം നൂറിൽ പരം സിനിമ സീരിയൽ താരങ്ങൾ അണിനിരക്കുന്നു ഈ സിനിമയിൽ. കഥ, സംവിധാനം: ജോബി വയലുങ്കൽ, തിരക്കഥ സംഭാക്ഷണം: ജോബി വയലുങ്കൽ – ധരൻ. ഡി ഒ പി : എ കെ ശ്രീക്കുമാർ, എഡിറ്റർ: ബിനോയ്‌ ടി വർഗീസ്, സ്റ്റണ്ട്: ജാക്കി ജോൺസൺ, ആർട്ട്‌: ഗാഗുൽ ഗോപാൽ, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാലിൻ, മ്യൂസിക്: ജസീർ, അസിമം സലിം, വി ബി രാജേഷ്, മേക്കപ്പ്: അനീഷ്‌ പാലോട്, ബി ജി എം: വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിൻകര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, പി ർ ഒ: സുമേരൻ, എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു..സിനിമയുടെ കൂടുതൽ ഡീറ്റിൽസ് വരുന്ന ദിവസങ്ങളിൽ പുറത്ത് വരും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured