Connect with us
48 birthday
top banner (1)

Cinema

‘ഞങ്ങളുടെ 2018 ന് ഓസ്‌കാറില്‍ അവസാനത്തെ 15 ചിത്രങ്ങളില്‍ ഇടം നേടാനായില്ല’ ക്ഷമ ചോദിച്ച് ജൂഡ് ആന്റണി

Avatar

Published

on


പ്രേക്ഷക -നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് ഹീറോ’. 2018 ല്‍ കേരള ജനത നേരിട്ട പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഓസ്‌കാര്‍ ചുരുക്ക പട്ടികയില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഇടംപിടിച്ചിരുന്നു. എന്നാല്‍ 15 സിനിമകളുടെ പട്ടികയില്‍ 2018ന് ഇടം നേടാനായില്ല.

ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് ചിത്രം പുറത്തുപോയതിന് പിന്നാലെ തങ്ങളെ പിന്തുണച്ചവരോട് ക്ഷമ ചോദിച്ച് ജൂഡ് ആന്റണി. നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നുവെന്നും ഓസ്‌കാറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്‌നതുല്യമായ യാത്രയായിരുന്നെന്നും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.’ഞങ്ങളുടെ 2018 ന് ഓസ്‌കാറില്‍ അവസാനത്തെ 15 ചിത്രങ്ങളില്‍ ഇടം നേടിയില്ല. എല്ലാവരോടും ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്‌നതുല്യമായ യാത്രയായിരുന്നു. ഇത് ജീവിതാവസാനം വരെ നെഞ്ചിലേറ്റും.

Advertisement
inner ad

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂര്‍വ നേട്ടമാണ്. നിര്‍മാതാക്കള്‍ക്കും, കലാകാരന്മാര്‍ക്കും, ടെക്നീഷന്മാര്‍ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി’-ജൂഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മലയാള സിനിമയിലെ വന്‍ താരനിരയായിരുന്നു 2018 ല്‍ അണിനിരന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളീ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്‌കര്‍ എന്‍ട്രി നേടിയ മറ്റ് മലയാള ചിത്രങ്ങള്‍. എന്നാല്‍ ഈ ചിത്രങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നില്ല.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ഗൗതം മേനോൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സാമന്ത

Published

on

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി സാമന്ത. ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ് സാമന്ത. മമ്മൂട്ടിയും സാമന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 15ന് ചെന്നൈയില്‍ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ്ചിത്രത്തിന്റെ നിർമ്മാണം.

Advertisement
inner ad

മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജൂണ്‍ 20 ന് മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇതുവരെ ഒരുമിച്ച്‌ അഭിനയിച്ചില്ലെങ്കിലും ഒരു പരസ്യ ചിത്രത്തില്‍ മമ്മൂട്ടിയും സാമന്തയും ഒരുമിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Cinema

സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു

Published

on

ബോളിവുഡ് താരങ്ങളായ നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽവെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ട്. സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിൽ അഭിനയിച്ചത്. സൽമാൻ ഖാൻ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ സിനിമയിൽ അരങ്ങേറിയത്. ബോളിവുഡ് നടനും തൃണമൂൽ കോൺ​ഗ്രസിന്റെ അസനോളിൽനിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.

Advertisement
inner ad
Continue Reading

Cinema

ലൈംഗികാതിക്രമ കേസ്; ഒമർ ലുലുവിന് ഇടക്കാല ജാമ്യം

Published

on

കൊച്ചി: യുവ യുവനടിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യത്തിന് ഉത്തരവിട്ടു.

അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും.സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Advertisement
inner ad

വ്യക്തിവിരോധമാണ് കേസിന് പിന്നിലെന്നാണ് ഒമർ ലുലുവിന്റെ പ്രതികരണം. നടിയുമായി നല്ല സൗഹൃദമായിരുന്നെന്നും ഇതിനിടയിലുണ്ടായ വിരോധമാണ് കേസിന് പിന്നിലെന്നുമാണ് ഒമർ ലുലു പറഞ്ഞത്. മാത്രമല്ല പണത്തിനു വേണ്ടികൂടിയാണ് തനിക്കെതിരെ ഇത്തരമൊരു പരാമർശം നൽകിയിരിക്കുന്നതെന്നും ഒമർ ലുലു ആരോപിച്ചു.

Advertisement
inner ad
Continue Reading

Featured