Connect with us
48 birthday
top banner (1)

Business

വിവാഹ ആഭരണ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ജോയ്ആലുക്കാസ്

Avatar

Published

on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് വിവാഹ ആഭരണ പര്‍ച്ചേസുകള്‍ക്കായി ‘വിവാഹ ഉത്സവ്’ പ്രത്യേക ഓഫര്‍ അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 10 ഗ്രാം സില്‍വര്‍ ബാര്‍ സൗജന്യമായി ലഭിക്കും. ഓഫര്‍ പ്രകാരം എല്ലാ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവയുടെ മൂല്യത്തിൽ 25ശതമാനം ഇളവും ലഭിക്കും. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 1 വരെയുള്ള പ്രത്യേക ഓഫര്‍ ഇന്ത്യയിലുടെനീളമുള്ള എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്. ഓരോ വധുവിന്റെയും ആഗ്രഹങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ സ്വര്‍ണ്ണം, ഡയമണ്ട്, വിലയേറിയ ആഭരണങ്ങള്‍ എന്നിവയുടെ വിശിഷ്ടമായ ശേഖരമാണ് വിവാഹ ഉത്സവിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

വിവാഹങ്ങളുടെ പ്രാധാന്യവും ആ നിമിഷങ്ങൾ അവിസ്മരണീയമാക്കുന്നതിൽ ആഭരണങ്ങൾ വഹിക്കുന്ന നിർണായക പങ്കും ഞങ്ങൾ മനസിലാക്കുന്നു എന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായ ബ്രൈഡല്‍ കളക്ഷന്‍ അവതരിപ്പിക്കുകയാണ് ‘വിവാഹ ഉത്സവ് ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. സമാനതകളില്ലാത്ത കരവിരുതും, മികച്ച സേവനങ്ങളും ഒരുക്കുന്ന വിവാഹ ഉത്സവ് കളക്ഷന്‍ വിവാഹപര്‍ച്ചേസുകള്‍ നടത്തുന്നവര്‍ക്ക് ഏറെ സഹായകമാവും. എക്‌സ്‌ക്ലൂസീവ് ഡിസ്‌ക്കൗണ്ടുകള്‍ക്ക് പുറമേ മികച്ച ഷോപ്പിംഗ് അനുഭവം കൂടി വിവാഹ ഉത്സവ് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വൈവിധ്യമാർന്ന രൂപകൽപ്പനകളിൽ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കൾക്കായി ജോയ്ആലുക്കാസ് ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെൻഡുകൾക്കൊപ്പം പാരമ്പര്യ അഭിരുചികളും കോർത്തിണക്കിയ ആഭരണങ്ങളാണിവ.

Advertisement
inner ad

Business

മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍: ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ പാര്‍ട്ണര്‍

Published

on

കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാകുന്നത്. ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മാരത്തോണിന്റെ മെഡിക്കല്‍ ഡയറക്ടറായി ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പ്രവര്‍ത്തിക്കും. സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പില്‍ സഹകരിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ തയാറാക്കിയപോലെ, മാരത്തോണ്‍ ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കല്‍ ബേസ് ക്യാമ്പും കടന്നുപോകുന്ന മറ്റു പ്രധാന പ്രദേശങ്ങളില്‍ സബ്-മെഡിക്കല്‍ സ്റ്റേഷനുകളും ക്ലിയോസ്‌പോര്‍ട്‌സുമായി ചേര്‍ന്ന് കൊണ്ട് സജ്ജീകരിക്കും. മാലിന്യ തോത് കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മെഡിക്കല്‍ പങ്കാളിയായി മൂന്നാം തവണയും ആസ്റ്റര്‍ മെഡ്സിറ്റി എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്പോര്‍ട്സ് ഭാരവാഹികളായ ശബരി നായര്‍, ബൈജു പോള്‍, അനീഷ് പോള്‍, എം.ആർ.കെ ജയറാം എന്നിവര്‍ പറഞ്ഞു. ഓട്ടക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചാല്‍ ഉടനടി കൃത്യമായ ചികിത്സ നല്‍കുവാനും മാരത്തോണിന്റെ സുഗമമായ നടത്തിപ്പിനും മെഡിക്കല്‍ പങ്കാളി അനിവാര്യമായ ഘടകമാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സാന്നിധ്യം ഓട്ടക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകുമെന്നും സംഘാടകര്‍ പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

Advertisement
inner ad
Continue Reading

Business

സ്വര്‍ണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി

Published

on

സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ വർധനവ്. പവന് 80 രൂപ ഇന്ന് കൂടി. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 6050 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 97 രൂപയായി. ഇന്നലെ ഗ്രാമിന് രണ്ടുരൂപ വെള്ളിക്ക് കുറഞ്ഞിരുന്നു.

Continue Reading

Business

ജോയ്ആലുക്കാസിന്  രണ്ടു ദേശീയ പുരസ്‌കാരങ്ങൾ

Published

on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന് പുരസ്‌കാരനേട്ടം. റീട്ടെയില്‍ ജ്വല്ലർ എംഡി & സിഇഒ അവാര്‍ഡ് 2025ല്‍ മികച്ച സ്ട്രാറ്റജിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് 2025, നാഷണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍ 2025 എന്നീ പുരസ്‌കാരങ്ങളാണ് നേടിയത്. മുംബൈയിൽ  നടന്ന പരിപാടിയില്‍ ജോയ്ആലുക്കാസ് ഇന്ത്യാ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മാത്യു അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വിട്ടു വീഴ്ചയില്ലാത്ത ഉപഭോക്ത്യ സേവനം, ജ്വല്ലറി വ്യവസായ മേഖലയിലെ  നൂതനവും, കാര്യ ക്ഷമമായ കമ്പനിയുടെ പ്രതിബദ്ധത എന്നിവക്ക്‌  ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ.

മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ അവബോധം വളര്‍ത്തിയെടുക്കുന്നതിലും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിലും ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തിയ  പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരികാരമാണ് സ്ട്രാറ്റജിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ്  പുരസ്‌കാരം. ഗ്രൂപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ വളര്‍ച്ചയും റീട്ടെയില്‍ വിപുലീകരണവും പരിഗണിച്ചാണ് നാഷണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരം ജോയ്ആലുക്കാസിന് ലഭിച്ചത്.

Advertisement
inner ad

ഉപഭോക്താക്കളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പുറമെ മുഴുവൻ ജീവനക്കാരുടെയും ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടമെന്നു ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഇതിനായി പരിശ്രമിക്കുകയും പിന്തുണ നൽകുകയും ചെയ്ത സ്ഥാപനത്തിലെ മുഴുവൻ അംഗങ്ങൾക്കുമായി ഈ പുരസ്‌കാരം സമർപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ആഗോള നിലവാരത്തിലുള്ള ജ്വല്ലറി ഷോപ്പിംഗ് സാധ്യമാക്കുന്നതിൽ ഞങ്ങൾ തുടർന്നും പ്രതിബദ്ധത പുലർത്തുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured